ദംഗല്‍ നടി സൈറ വസിമിന് നേരെ ലൈംഗിക അതിക്രമം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയില്‍

മുംബൈ: വിമാനയാത്രയ്ക്കിടെ ബോളിവുഡ് യുവ നടി സൈറ വസിമിന് നേരെ ലൈംഗിക അതിക്രമം നടത്തിയ ആള്‍ പൊലീസ് പിടിയില്‍. മുംബൈയിലെ ബിസിനസ്സുകാരനായ വികാസ് സച്ചദേവ് ആണ് അറസ്റ്റിലായത്. നടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ഞായറാഴ്ച പുലര്‍ച്ചെ വിസ്താര എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് മുംബൈയിലെയ്ക്ക് വരുമ്പോഴാണ് നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടന്നത്. പിന്‍സീറ്റിലിരുന്നയാള്‍ ആദ്യം കാലെടുത്ത് തന്‍റെ സീറ്റില്‍വെച്ചു. പിന്നെ, താന്‍ പാതിമയക്കത്തിലായിരിക്കുമ്പോള്‍ കഴുത്തിലും പിന്നിലും കാലുകൊണ്ട് ഉരസിയെന്നും സൈറ പറഞ്ഞു.

പെരുമാറ്റം മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും ക്യാബിനില്‍ വെളിച്ചക്കുറവ് ഉണ്ടായിരുന്നതിനാല്‍ അത് സാധിച്ചില്ലെന്നും, ഈ കാര്യം വിമാനത്തിലെ ജീവനക്കാരോട് പറഞ്ഞെങ്കിലും അവര്‍ ആരും സഹായിക്കാന്‍ എത്തിയില്ലെന്നും സൈറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.

സൈറയുടെ മുംബൈയിലെ വീട്ടിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളുടെ പേരില്‍ 354-ാം വകുപ്പുപ്രകാരം (സ്ത്രീയെ അപമാനിക്കാന്‍ മനഃപൂര്‍വമായ ശ്രമം) കേസെടുത്തിട്ടുണ്ട്.

 

 

Related posts

Leave a Reply

*