കുഞ്ചാക്കോ ബോബന്‍റെ ഷൂട്ടിംഗ് സ്ഥലത്ത് ആക്രമണം; 2 പേര്‍ അറസ്റ്റില്‍

ആലപ്പുഴ: നടന്‍ കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് ആക്രമണം. രണ്ടു പേര്‍ പിടിയിലായി. അഭിലാഷ്, പ്രിന്‍സ് എന്നിവരെയാണ് പൊലീസ്
അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രണ്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച ആലപ്പുഴ കൈനഗരിയിലെ ‘കുട്ടനാടന്‍ മാര്‍പാപ്പ’ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അക്രമണമുണ്ടായത്. കുഞ്ചാക്കോ ബോബന്‍, സലീം കുമാര്‍ തുടങ്ങി നൂറോളം പേര്‍ ലൊക്കേഷനിലുള്ളപ്പോഴായിരുന്നു അക്രമണം.

വൈകുന്നേരം ആറരയോടെ ഷൂട്ടിങ് സെറ്റിലെത്തിയ യുവാക്കള്‍ മദ്യലഹരിയില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ ഇവരെ ഓടിച്ചെന്ന് രക്ഷിച്ചു. പിന്നീട് ഷൂട്ടിങിനിടെ സെല്‍ഫിയെടുക്കാന്‍ യുവാക്കള്‍ ശ്രമിച്ചപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ സമ്മതിക്കാതിരുന്നതുമാണ് പ്രശ്നത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

അതേസമയം  സംഭവത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി വെച്ചു. പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്.

 

prp

Related posts

Leave a Reply

*