കുട്ടികളുടെ അശ്ലീല വിഡിയോകള്‍ക്കെതിരെ ടെക് കമ്പനികള്‍…

കുട്ടികള്‍ , നിഷ്കളങ്കതയുടെ പ്രതിരൂപങ്ങള്‍. എന്നാല്‍ ആ നിഷ്കളങ്കതയെ മുറിവേല്‍പ്പിക്കുന്നതും മുതലെടുക്കുന്നതുമായ ക്രൂരതകളാണ് ഇന്നു നമ്മുടെ സമൂഹത്തില്‍ അരങ്ങേറുന്നത്.
ലോകമെമ്പാടും കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ വളരെയധികമാണ്. ബാല്യത്തിന്‍റെ ചിരി കളികളുമായി പാറിപ്പറന്നു നടക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വേദനിപ്പിക്കുന്ന പല അനുഭവങ്ങളുമാണ് ഈ സമൂഹം ഇന്ന് നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി വാര്‍ത്തകള്‍ ഇന്ന് നാം കാണുന്നു.  Child-Porn

ബാലവേല ചെയ്തും, പീഡനങ്ങള്‍ ഏറ്റുവാങ്ങിയും അനേകം ബാല്യങ്ങള്‍ നരകയാതന അനുഭവിക്കുന്നുന്നതിനോടൊപ്പം ഇവരുടെ മാനത്തെ വരെ വീഡിയോകളിലാക്കി പ്രചരിപ്പിക്കുന്നു ചില കാപാലികര്‍. നാളത്തെ തലമുറയെ തന്നെ വേരോടെ നശിപ്പിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ആഗോളതലത്തില്‍ വരെ അനവധി പ്രധിഷേധങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്.

ഈ പ്രധിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് സോഷ്യൽമീഡിയകളിലും മറ്റും കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് തടയാനായി പുത്തന്‍ ടെക്നോളജിയുമായി മുൻനിര ടെക് കമ്പനികള്‍ രംഗപ്രവേശം ചെയ്യുവാന്‍ ഒരുങ്ങുകയാണ്. ഫേസ്ബുക്ക്‌, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, യാഹൂ, ട്വിറ്റര്‍ തുടങ്ങിയ കമ്പനികളാണ് ബ്രിട്ടനിലെ ഇന്‍റെര്‍നെറ്റ് വാച്ച് ഫൗണ്ടേഷന്‍ (IWF) എന്ന സംഘടനയുമായി സംയുക്തമായി ഇതിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇത്തരം വീഡിയോകള്‍ കണ്ടെത്താനും അവ ഓണ്‍ലൈനില്‍ നിന്നും ബ്ലോക്ക് ചെയ്യുവാനുമായി നവീനമായ ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്‍റ് അല്ലെങ്കില്‍ ഹാഷ് എന്ന് പേരിട്ടിരുക്കുന്ന സാങ്കേതിക സംവിധാനം ഇവര്‍ വികസിപ്പിക്കുവാനാണ് തീരുമാനം.

ഈ രീതി പ്രാബല്യത്തില്‍ വരുമ്പോള്‍ ഫേസ്ബുക്ക്‌, ട്വിറ്റര്‍ തുടങ്ങി ഈ ഉദ്യമത്തില്‍ പങ്കെടുക്കുന്ന 676967-bc3caeaa-500f-11e3-9447-447e09e048d9ഏതൊരു വെബ്സൈറ്റിലും ഏതു തരം ചിത്രങ്ങള്‍ അപ്ലോഡ് ചെയ്താലും അത് ഒട്ടോമാറ്റിക്കായി സ്കാന്‍ ചെയ്യപ്പെടുകയും ആ ചിത്രം അശ്ലീലമുള്ളതാണെങ്കില്‍ അത് ബ്ലോക്ക് ചെയ്യുവാനും സാധിക്കുന്നു. ഇതുവഴി ആ ചിത്രത്തിന്‍റെ കൈമാറ്റം തടയുവാനും കഴിയും. ഇതിനോടൊപ്പം തന്നെ കുട്ടികളുടെ പോണ്‍ വിഡിയോകളും ചിത്രങ്ങളും സെർച്ചിങ്ങിൽ നിന്ന് പൂർണമായും നീക്കുകയോ ബ്ലോക്ക് ചെയ്യുകയോ, ഇത്തരം വീഡിയോകള്‍ അപ് ലോഡ് ചെയ്യുന്നവരെ നിയന്ത്രിക്കുവാനും ഈ സംവിധാനത്തിനു കഴിയും.

ഈ മുന്നേറ്റം വിജയകരമായി ഭവിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. ബാല്യം ചിരിക്കട്ടെ, കളിക്കട്ടെ…പഠിച്ചു വളരട്ടെ…

prp

Related posts

Leave a Reply

*