ആ മഹാദുരന്തത്തിന് ഇന്ന് 70 വയസ്സ്…

രണ്ടാം ലോക മഹായുദ്ധക്കാലം,1945 ആഗസ്ത് മാസം ആറിലെ തീയതിയിലെ പ്രഭാതത്തില്‍ മൂന്നു അമേരിക്കന്‍ വിമാനങ്ങള്‍ ജപ്പാന്‍റെ ആകാശത്ത് പ്രവേശിച്ചു. അതില്‍ ഒന്നില്‍ നിന്നും ഒരു സംസ്ക്കാരത്തെ തന്നെ  നാമാവശേഷമാക്കുവാന്‍ പോന്ന ശക്തിയുമായി “ലിറ്റില്‍ ബോയ്‌” എന്ന്‍ നാമകരണം ചെയ്ത അണുബോംബ് ജപ്പാനിലെ ഹിരോഷിമയില്‍ പതിച്ചു. ഇതില്‍ നിന്നും പ്രഭവിച്ച ഊഷ്മാവ് അന്തരീക്ഷ താപത്തെ 4000 C വരെ ഉയര്‍ത്തി. ഈ പ്രഭാവം കാരണം നിമിഷ നേരത്തിനുള്ളില്‍ ഒരു ജനതയെയും അവിടെയുണ്ടായിരുന്ന ജീവജാലങ്ങളെയും hqdefaultവെറും ചാരമായി മാറ്റി.

മൂന്നു ദിവസത്തിനു ശേഷം ആഗസ്ത് 9 ന് ജപ്പാനിലെ മറ്റൊരു പട്ടണമായ നാഗസാക്കിയിലും ഇതേപോലെ തന്നെ അണുബോംബ് വര്‍ഷം ഉണ്ടായി. ഹിരോഷിമയില്‍ ഉണ്ടായത്ര പ്രഭാവം ” ഫാറ്റ് മാന്‍” എന്ന് പേരിട്ട അണുബോംബിന് ഉണ്ടാക്കുവാന്‍ കഴിഞ്ഞില്ല. എങ്കിലും ലോകം കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ മനുഷ്യത്ത്വരഹിതമായ ആക്രമണങ്ങാളായിരുന്നു ഇവ. എന്നിരുന്നാലും ഈ കൊടും ക്രൂരത അമേരിക്കന്‍ സ്വേച്ഛാധിപത്യത്തിന്‍റെ മുന്‍പില്‍  ജപ്പാന്‍ സാമ്രാജ്യത്ത്വത്തെ മുട്ടുകുത്തിച്ച ഒന്നാണ്. ലോകചരിത്രത്തിലെ ഇരുണ്ട ഏടില്‍ പെടുന്ന ഒന്ന്.

യുദ്ധം, രണ്ടക്ഷരത്തില്‍ ഒതുങ്ങുന്ന ഈ വാക്കില്‍ ലോകത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തുവാനുള്ള ശക്തിയാണ്. രാജഭരണ കാലം മുതല്‍ ചിലപ്പോള്‍ അതിനും മുന്‍പ് മുതല്‍ ഇന്ന് വരെ സാമ്രാജ്യത്ത്വം, അധികാരം, സ്വേച്ചാധിപത്യം, അവകാശങ്ങള്‍, വിദ്വേഷം, തീവ്രവാദം എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ യുദ്ധങ്ങള്‍ നടന്നു വരുന്നു. മനുഷ്യരാശിയെ ഹനിക്കുവാന്‍ കഴിവുള്ളവയാണെങ്കിലും മനുഷ്യനു യുദ്ധം എന്ന വിപത്തിനെ അകറ്റി നിര്‍ത്തുവാന്‍ സാധിക്കുന്നില്ല. ലോകസമാധാനം നിലനിര്‍ത്തുവാന്‍ നിലകൊള്ളുന്ന ഐക്യരാഷ്ട്രസഭയ്ക്കോ, ലോകരാഷ്ട്രങ്ങള്‍ ഒരുമിച്ചു നിന്ന് പരിശ്രമിച്ചിട്ടോ hiroshima_and_nagasaki_victims_nuclear_bombingപരിഹരിക്കുവാന്‍ സാധിക്കാതെ വന്ന യുദ്ധങ്ങള്‍ നാം കണ്ടു കഴിഞ്ഞു.

അന്നും ഇന്നും യുദ്ധങ്ങളില്‍ ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്. സ്ത്രീകളും കുട്ടികളും അടക്കം ആപാലവൃദ്ധം ജനങ്ങളും ജീവന്‍ നിലനിര്‍ത്തുവനായി കേഴുകയും, സുരക്ഷയ്ക്കായി യാചിക്കുകയും ചെയ്യുമ്പോള്‍ അധികാരികള്‍ മനുഷ്യത്വം എന്ന വാക്കിനു പോലും വില നല്‍കാതെ മൗനം പാലിക്കുന്ന അവസ്ഥയാണ് കണ്ടുവരുന്നത്.

യുദ്ധം ഒരു രാജ്യത്തിന്‍റെ സമ്പത്ഘടനയെ പൂര്‍ണമായി നശിപ്പിക്കുന്നതിടൊപ്പം ആ രാജ്യത്തിന്‍റെ മുഴുവന്‍ വ്യവസ്ഥകളെയും തച്ചുടയ്ക്കുന്ന ഒന്നാണ്. പക്ഷെ ആ ജനത ഇതില്‍ തോറ്റ് പിന്മാറിയില്ല. ഹിരോഷിമയിലും നാഗസക്കിയിലും ഉണ്ടായ അണുബോംബ് വര്‍ഷത്തില്‍ നിന്നും മുന്നേറി ഇന്ന് ലോകത്തിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാഷ്ട്രമായി ജപ്പാന്‍ മാറിയിരിക്കുന്നു.

ഇന്ന് ജപ്പാന്‍ ഒരു വന്‍വികസിത രാഷ്ട്രമാണ്. അത്യാധുനികമായ പുത്തന്‍ സാങ്കേതിക വിദ്യകളുടെയും ലോക സമ്പത്ഘടനയുടെയും കടിഞ്ഞാന്‍ കൈകളില്‍ സൂക്ഷിക്കുന്ന ചുരുക്കം Japan Nagasaki Anniversaryരാജ്യങ്ങളില്‍ ഒന്ന്. എന്നിരുന്നാലും 1945 ല്‍ നടന്ന ആ അണുവികിരണത്തിന്‍റെ  പ്രഭാവം ജപ്പാന്‍റെ അന്തരീക്ഷത്തിലും ജീവജാലങ്ങളിലും ഇന്നും നിലനില്‍ക്കുന്നുണ്ട്.ഇപ്പോഴും അവിടെ വൈകല്യം ഉള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു. ആ ആക്രമണത്തിന്‍റെ നടുക്കം ആ ജനതയുടെ കണ്ണുകളില്‍ ഇന്നും നമുക്ക് കാണുവാന്‍ സാധിക്കുന്നു.

ഇന്ന് ഹിരോഷിമയിലെയും നാഗസക്കിയിലെയും അണുബോംബാക്രമണത്തിന്‍റെ  70 വര്‍ഷം പൂര്‍ത്തിയാകുന്ന ഈ അവസരത്തില്‍ നമുക്ക് ഭാവിയില്‍ ഇത്തരം ആക്രമണങ്ങളോ ലോകമഹായുദ്ധങ്ങളോ ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം, പ്രാര്‍ഥിക്കാം.

prp

Leave a Reply

*