ജാതി ചോദിക്കരുത്, പറയരുത്, മിനിമം തീവ്രവാദിയുടേതെങ്കിലും…

മുംബൈ സ്പോടന പരമ്പര കേസില്‍ കുറ്റവാളികളില്‍ ഒരാളായ യാക്കൂബ് മേമനെ തൂക്കിലേറ്റിയത് രാജ്യത്ത് ഇന്ന് ഏറെ ചര്‍ച്ചാ വിഷയമായിരിക്കുന്ന ഒരു വാര്‍ത്തയാണ്. ഇപ്പോള്‍ ഇതിനെ സംബന്ധിച്ച് പലരുടെയും പ്രസ്താവനകളും, അഭിപ്രായങ്ങളും, ഭീഷണികളും മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയകളിലും ചര്‍ച്ചാവിഷയമായിക്കഴിഞ്ഞിരിക്കുന്നു.

ഇന്ത്യയില്‍ കുറ്റവാളികള്‍ക്ക് തൂക്കുകയര്‍ നല്‍കുന്നത് വളരെ വിരളമാണ്‌.  4 വര്‍ഷത്തിനിടെ തീവ്രവാദ കുറ്റത്തിന് രാജ്യത്ത് യാക്കൂബ് മേമനുള്‍പ്പെടെ മൂന്നു പേരെയാണ് തൂക്കിലേറ്റിയത്. 26/11 മുംബൈ തീവ്രവാദാക്രമണ കേസില്‍ ജീവനോടെ പിടിക്കപ്പെട്ട ഏക തീവ്രവാദി അജ്മല്‍ അമീര്‍ കസബ്, 2001 പാര്‍ലമെന്‍റ് ആക്രമണത്തിലെ മുഖ്യപ്രതി അഫ്സല്‍ ഗുരു എന്നിവരാണ് തൂക്കു കയറിനു വിധേയരായ മറ്റു രണ്ടു പേര്‍.11-afzal-guru-and-kasab

ഇത്തരം സംഭവങ്ങളില്‍ അവരവരുടെ അഭിപ്രായങ്ങള്‍ അനുകൂലിച്ചും പ്രതികൂലിച്ചും പലവിധത്തില്‍ ആളുകള്‍ രേഖപെടുത്താറുണ്ട്. പ്രതികൂലിചുള്ളവയില്‍ ചിലത് ഇങ്ങനെയാണ്; “ഇത്തരം കേസുകളില്‍ മുസ്ലീമായ പ്രതികളെ മാത്രമേ മരണത്തിനു ഇരയാക്കിയിട്ടുള്ളൂ. മറ്റു മതത്തില്‍ പെടുന്ന കുറ്റവാളികളെ ഇത്തരത്തില്‍ ശിക്ഷിക്കുന്നത് തീരെ ഇല്ലെന്നു പറയേണ്ടി വരുന്നു. ഇത് മുസ്ലീം മതത്തോടുള്ള സര്‍ക്കാരിന്‍റെ മനോഭാവം കാരണമാണ്. വര്‍ഗീയതയ്ക്ക് വഴി വെയ്ക്കുവാന്‍ ഇത് കാരണമാകും”. എന്നാല്‍ ഇത്തരം അഭിപ്രായങ്ങള്‍ എന്തെല്ലാം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും നാം വളരെയധികം ചിന്തിക്കേണ്ട ഒന്നാണ്.

മുസ്ലീം അല്ലാത്ത ജാതിക്കാരെ മരണ ശിക്ഷയ്ക്ക് വിധിച്ചിട്ടും അത് നടപ്പാക്കാതെയുള്ളത് രാജ്യത്തിനെതിരെ തീവ്രവാദ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത യാക്കൂബ് മേമന് തൂക്കുകയര്‍ നല്‍കിയതുമായി ബന്ധപ്പെടുത്തുന്നത് അരോചകമാണെന്നു പറയേണ്ടി വരും.

തൂക്കിലേറ്റുന്ന നടപടി ക്രമങ്ങളില്‍ ഏതെങ്കിലും തരത്തില്‍ പാളിച്ചകള്‍ സംഭവിച്ചെങ്കില്‍ അതിനെ എതിര്‍ക്കുന്നതും ഇതുപോലെ നടപ്പാന്‍ ബാക്കിയുള്ളവ നടത്താന്‍ ഗവണ്മെന്‍റിനോട്‌ ആവശ്യപ്പെടുകയും ചെയ്യുന്നത് ന്യായമായ കാര്യമാണ്. അതുപോലെ മരണ ദണ്ഡന എന്ന ശിക്ഷാ വിധി തന്നെ ഇത്തരം കേസുകളില്‍ നടപ്പാക്കുന്നതില്‍ എതിരുണ്ടെങ്കില്‍ ഇതിനു നിയമ ഭേദഗതി വരുത്തുവാനായി പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിച്ച് ഈ നിയമം അസാധുവാക്കാനുള്ള കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുകയുമാണ് നാം അവലംബിക്കേണ്ട രീതി. അതിനു പകരം മറ്റു മാര്‍ഗങ്ങള്‍ തേടുന്നതും അനാവശ്യ പരാമര്‍ശങ്ങളും മറ്റും നടത്തുന്നതും തീര്‍ത്തും ജുഗുപ്സാവഹമാണ്.

ഇന്ത്യയില്‍ ഇപ്പോള്‍ അപൂര്‍വങ്ങങ്ങളില്‍ അപൂര്‍വ്വമായ കുറ്റകൃത്യങ്ങള്‍ക്ക് മാത്രമേ വധശിക്ഷ വിധിക്കാറുള്ളൂ. ഇങ്ങനെ വധശിക്ഷ വിധിക്കപെട്ടവരുടെ കാര്യത്തില്‍ കാലവിളംബം കൂടാതെയും ജാതി- മത- രാഷ്ട്രീയ പരിഗണനകള്‍ കൂടാതെ വിധി നടപ്പാക്കേണ്ടത് ഗവണ്മെന്‍റുകളുടെ ഉത്തരവാദിത്വമാണ്.

വര്‍ഗീയമായി ജനങ്ങളെ ചേരിതിരിക്കുവാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കളും മത മൌലീകവാദികളും ആര്‍ഷ ഭാരത സംസ്കാരത്തിന്‍റെ കടക്കല്‍ കത്തി വെക്ക്യ്ക്കുകയാണ് ചെയ്യുന്നത് എന്ന തിരിച്ചറിവ് ഈ രാജ്യത്തെ പ്രബുദ്ധരായ ജനങ്ങള്‍ക്കുണ്ട് എന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും.

 

prp

Leave a Reply

*