ഭാരതത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച ഇന്ത്യയുടെ മിസൈല്‍മാന്‍ ഇനി ഓര്‍മ്മ.

Dr_abdulkalamഇന്ത്യയുടെ ജനപ്രിയനായ മുന്‍ രാഷ്ട്രപതി  ഡോ.എ.പി.ജെ. അബ്ദുള്‍കലാം അന്തരിച്ചു. താനേറ്റെടുത്ത എല്ലാ മേഖലകളിലും പ്രശോഭിച്ച മഹത് വ്യക്തിത്വം, ശാസ്ത്രജ്ഞനായ രാഷ്ട്രപതി, രാജ്യസ്നേഹിയായ പ്രഥമ പൗരന്‍, എതിരാളികളില്ലാത്ത വ്യക്തിത്വം, സര്‍വ്വോപരി തന്നോടു സംവേദിക്കുന്നവരുടെ ചിന്തകളെ  ഉദ്ധീപിപ്പിക്കുന്ന ഒരു ജീനിയസ് മോട്ടിവേറ്റര്‍, ഡോ.എ.പി.ജെ. അബ്ദുള്‍കലാം ഇവയെല്ലാമാണ്.

വളരെ പരിമിതമായ ചുറ്റുപാടുകളില്‍ നിന്നും ഉയര്‍ന്നു വന്ന്‍ ഇന്ത്യയുടെ രാഷ്ട്രപതിവരെ ആയ ഡോ.എ.പി.ജെ. അബ്ദുള്‍കലാം ഏതൊരു സാധാരണക്കാരനും ജീവിതത്തില്‍ അനുകരിക്കാന്‍ പറ്റിയ ഒരു  ജീവിത മാതൃക അവശേഷിപ്പിച്ചിട്ടാണ് കടന്നുപോയത് എന്നതില്‍ തര്‍ക്കമില്ല.

കഠിനാധ്വാനത്തിലൂടെയും അര്‍പ്പണ ബോധത്തോടെയുമുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം പ്രതിരോധ രംഗത്തും, ശാസ്ത്ര സാങ്കേതിക രംഗത്തും ഇന്ത്യക്ക് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ചു. വളരെ ആകസ്മികമായിരുന്നു അദ്ദേഹത്തിന്‍റെ നിര്യാണം എങ്കിലും അദ്ദേഹം‍ ഏറ്റവുംകൂടുതല്‍ ഇഷ്ടപ്പെട്ടിരുന്ന അദ്ധ്യാപനത്തിനിടെയാണ് അദ്ദേഹത്തിന്‍റെ വേര്‍പാട് എന്നതും ശ്രദ്ധേയമാണ്. അദ്ദേഹം‍ ചെയ്യാന്‍ ബാക്കിവച്ചവ ഏറ്റെടുക്കുവാന്‍ സന്നദ്ധരായ നിരവധി യുവത്വങ്ങളെ വാര്‍ത്തെടുത്തിട്ടാണ്  ഡോ.എ.പി.ജെ. അബ്ദുള്‍കലാം വിടവാങ്ങിയത് എന്നത് ഭാരതീയര്‍ക്ക് പ്രതീക്ഷനല്‍കുന്ന ഒന്നാണ്.

prp

Leave a Reply

*