നമുക്കെന്താ ഈ ബുദ്ധി നേരെത്തെ തോന്നാത്തത്?

dasan copyകൊച്ചിയിലെ നിര്‍ദ്ദിഷ്ട ക്യാന്‍സര്‍ റിസേര്‍ച്ച് സെന്‍റെറിനെക്കുറിച്ച് ശ്രീനിവാസന്‍റെ അഭിപ്രായം തികച്ചും കാലികപ്രസക്തവും അഭിനന്ദനം അര്‍ഹിക്കുന്നതുമാണ്. രോഗാതുരമായ ഒരു സമൂഹത്തിനെ നേര്‍വഴിക്കു നയിക്കുവാന്‍ ഇത്തരം പ്രതികരണങ്ങള്‍ സഹായിക്കും.

അതെ, നമുക്ക് വേണ്ടത് കൂടുതല്‍ കൂടുതല്‍ ക്യാന്‍സര്‍ ആശുപത്രികളോ മെഡിക്കല്‍ കോളേജുകളോ അല്ല; മറിച്ച് ആരോഗ്യകരമായ ഒരു ജീവിത ശൈലി വളര്‍ത്തിയെടുക്കേണ്ടതിനുള്ള പ്രാഥമിക വിദ്യാഭ്യാസവും അതു ശീലിക്കാനുള്ള ആര്‍ജവവുമാണ്‌.

വിഷ ലിപ്തമായ പഴങ്ങളും, പച്ചക്കറികളും, മത്സ്യ മാംസാദികളും മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടി വരുന്ന കേരളീയരുടെ ദുരവസ്ഥ അവരവര്‍ തന്നെ വരുത്തിവച്ച വിനയാണ് എന്നത് യാഥാര്‍ഥ്യം. പ്രകൃതിയോടിണങ്ങാതെയുള്ള  ജീവിത രീതിയില്‍ നിന്ന്‍ നാം മാറേണ്ടിയിരിക്കുന്നു.

ഒരു തിരിച്ചുപോക്ക് വളരെ അനിവാര്യമാണ്. ഈ തലമുറയ്ക്കും വരും തലമുറകള്‍ക്കും വേണ്ടിയും, നമുക്ക് വയലുകളില്‍ നിന്നും തൊടികളില്‍ നിന്നും തുടങ്ങാം. പറ്റാത്തവര്‍ ടെറസ്സില്‍ നിന്നെങ്കിലും.

prp

Leave a Reply

*