ലോഹം വരുന്നൂ . . ചരിത്രമാകാന്‍

ആശീര്‍വ്വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയാണ് ലോഹം. സ്പിരിറ്റിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്നു എന്നതാണ് ലോഹത്തിന്റെ

പ്രധാന പ്രത്യേകത. ആന്‍ഡ്രിയ ജര്‍മിയ ആണ് ചിത്രത്തിലെ നായിക. ഒരേയൊരു ദിവസത്തിന്റെ കഥയാണ് ലോഹത്തിലൂടെ പറയുന്നത്. കള്ളക്കടത്തിന്റെ കഥയല്ല കള്ളം കടത്തുന്ന കഥയാണ് bgഎന്ന കാപ്ഷനോടുകൂടിയാണ് പോസ്റ്ററുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. രഞ്ജി പണിക്കര്‍, സിദ്ദിക്ക്, അജ്മല്‍, വിജയരാഘവന്‍, അജു വര്‍ഗ്ഗീസ്, ഇര്‍ഷാദ്, അബു സലിം തുടങ്ങിയവരാണ് അഭിനേതാക്കള്‍. പ്രശസ്ത ക്യാമറാമാന്‍ എസ്.കുമാറിന്റെ മകന്‍ കുഞ്ഞുണ്ണി.എസ്സ്.കുമാറാണ് ക്യാമറയ്ക്കു പിന്നില്‍. സംഗീതം ശ്രീവത്സന്‍.ജെ.മേനോന്റേതാണ്. ഓഗസ്റ്റ് രണ്ടാംവാരം ലോഹം തിയേറ്ററുകളിലെത്തും.ലോഹം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന മറ്റൊരു ചരിത്രമാകുമെന്ന പ്രതീക്ഷയിലാണു ജനം.
content courtesy: http://cinemapathram.com/
prp

Leave a Reply

*