പാകമായി പഴുത്ത മധുരനാരങ്ങ

കുഞ്ചാക്കോ ബോബന്‍ – ബിജുമേനോന്‍ കൂട്ടുകെട്ട് തിയേറ്ററുകളില്‍ വീണ്ടും ചലനം സൃഷ്ടിക്കുന്നു. പാകമായി പഴുത്ത ഒരു മധുരനാരങ്ങയുമായാണ് ഇപ്പോഴത്തെ വരവ്. സിനിമയുടെ കഥ ഒരു

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനപ്പെടു ത്തിയുള്ളതാണോ അല്ലയോ എന്നുള്ളത് പ്രസക്തമല്ല. ഒരു ലോജിക്ക് ഉണ്ടാവുക എന്നതാണ് പ്രധാനം. നിഷാദ് കോയയുടെ കഥ സിനിമയുടെ പ്രധാന ശക്തിയാണ്. സുഗീത് എന്ന സംവിധായകന്‍ കഥയെ മനോഹരമായാണ് സിനിമയാക്കി യിരിക്കുന്നത്. ഓരോ സീനും കണിശമായ ഗൃഹപാഠത്തിന് ശേഷം പ്ലാന്‍ ചെയ്തതാണെന്ന് വ്യക്തം. ഫൈസല്‍ അലിയുടെ ഛായാഗ്രഹണ മികവും കൂടി ഒത്തുചേര്‍ന്നപ്പോള്‍ മലയാളത്തിന് വൃത്തിയുള്ള ഒരു ചിത്രം ലഭിച്ചു.

madhura 2ഒരുമിച്ചു ജീവിക്കുന്ന മൂന്നോ നാലോ ചെറുപ്പക്കാര്‍ക്കിടയിലേയ്ക്ക് ഒരു സുന്ദരിയായ യുവതി കടന്നു വരുന്നതും പ്രണയവും അതിലെ കോമഡിയുമൊന്നും മലയാളത്തില്‍ പുതിയതല്ല. എന്നാല്‍ മധുരനാരങ്ങയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. പ്രവാസ ജീവിതം നയിക്കുന്ന മൂന്ന് ചെറുപ്പക്കാര്‍ക്കിടയിലേയ്ക്ക് (കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, നീരജ് മാധവ്) ഒരു ശ്രീലങ്കന്‍ സുന്ദരിയാണ് കടന്നു വരുന്നത്. കുഞ്ചാക്കോ ബോബന്‍ ഒരു ചോക്‌ളേറ്റ് കാമുകന്‍ എന്ന ഇമേജ് ഈ ചിത്രത്തിലൂടെ ബ്രേക്ക് ചെയ്യുന്നുണ്ട്. ബിജു മേനോനും നീരജ് മാധവും തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്. സിനിമയിലെ എടുത്തു പറയേണ്ട സാന്നിധ്യം പുതുമുഖ നായിക പാര്‍വ്വതി രതീഷിന്റേതാണ്. താമരയെന്ന ശ്രീലങ്കന്‍ പെണ്‍കൊടിയെ പാര്‍വ്വതി തന്മയത്വത്തോ ടെയാണ് അവതരിപ്പിക്കുന്നത്. ആദ്യ പകുതി ചടുലവും രസകരവുമാവുമ്പോള്‍ രണ്ടാം പകുതി ഇഴഞ്ഞ് വിരസമാകുന്ന പതിവ് മലയാള സിനിമാ ദുരന്തത്തില്‍ നിന്നും മധുരനാരങ്ങ മാറിനില്‍ക്കുന്നു. ആദ്യ hqdefaultപകുതി ഒരു റൊമാന്റിക് കോമഡി എന്റടൈനറായി പ്രേക്ഷകരെ രസിപ്പിക്കുമ്പോള്‍ രണ്ടാം പകുതിയില്‍ ക്രിയേറ്റ് ചെയ്യുന്ന സസ്‌പെന്‍സ് സിനിമയുടെ വേഗം കാത്തുസൂക്ഷിക്കുന്നു.

പശ്ചാത്തല സംഗീതവും ഗാനങ്ങളും സിറ്റുവേഷനുമായി ഇഴചേര്‍ന്ന് നില്ക്കുന്നതാണ്. ചില കഥാ സന്ദര്‍ഭങ്ങള്‍ പ്രേക്ഷക മനസ്സില്‍ ചില സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ത്തും. കൂടുതലായി കോമഡി കൊണ്ടുവരുവാന്‍ നടത്തിയ ശ്രമങ്ങളിലെ പാളിച്ചകളും ഗാനങ്ങള്‍ക്കിടയിലെ ഇടവേളകള്‍ ചെറുതാകുമ്പോള്‍ ചിലപ്പോളെങ്കിലും തോന്നുന്ന അരുചിയും നമുക്ക് ഹൃദയപൂര്‍വ്വം ക്ഷമിക്കാം.
എല്ലാ അര്‍ത്ഥത്തിലും പ്രോത്സാഹനം അര്‍ഹിക്കുന്ന ഒരു കൊച്ചു ചിത്രം. ഇങ്ങനെയുള്ള ചിത്രങ്ങള്‍ പ്രോത്സാഹിപ്പി ക്കപ്പെട്ടാല്‍ മലയാള സിനിമയില്‍ ഓള്‍ഡ് ജനറേഷനും ന്യൂ ജനറേഷനും മധ്യത്തില്‍ ഒരു പുതിയ സിനിമാ ട്രാക്ക് രൂപപ്പെട്ടുവരും. അത് മലയാള സിനിമയുടെ നന്മയ്ക്കായിരിക്കുകയും ചെയ്യും.

ഹരികുമാര്‍

content courtesy: http://cinemapathram.com/
prp

Leave a Reply

*