ലോകത്തിലെ ഏറ്റവും ആദായകരമായ കച്ചവടം “കച്ചവടമോ”?

ലോകത്തിലെ ഏറ്റവും ആദായകരമായ കച്ചവടം ഏതെന്നു എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? പലപ്പോഴും മദ്യക്കച്ചവടമോ, എണ്ണക്കച്ചവടമോ, ആയുധക്കച്ചവടമോ എന്നെല്ലാമാവും അതിനു ഉത്തരമായി നാം കരുതുന്നത്. എന്നാല്‍ നിയമാനുസൃതമായി നടക്കുന്ന ഇത്തരം കച്ചവടങ്ങളേക്കാള്‍ ആദായം ലഭിക്കുന്നത് നിയമത്തിനു അതീതമായി ബ്ലാക്ക് മാര്‍ക്കറ്റ് എന്നെല്ലാം പേരുള്ള ആ ഇരുണ്ട ലോകത്തില്‍ നടക്കുന്ന ചില ബിസ്സിനസ്സുകളാണെന്നതാണ് വാസ്തവം. മയക്കുമരുന്ന്‌ മാഫിയ, ഗ്രേ മാര്‍ക്കറ്റ്, തുടങ്ങിയവയെകുറിച്ചാണ് പറഞ്ഞുവരുന്നത്. ഇവ ആഗോളതലത്തില്‍ തന്നെ നേരായ മാര്‍ഗത്തിലൂടെ നടക്കുന്ന കച്ചവടങ്ങളെക്കാള്‍ പതിന്‍മടങ്ങ്‌ ലാഭകരമായി നടക്കുന്നു.

അത്തരം ചില ലാഭകരമായ കച്ചവടങ്ങളെക്കുറിച്ച് അറിയാം:
1809105480_13783762701. മയക്കുമരുന്ന്‌:

യുഎന്‍ഒഡിസി (UN Office on Drugs and Crime)യുടെ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ നിയമവിരുദ്ധമായ മയക്കുമരുന്ന് വിലപ്പന ഒരു വര്‍ഷം 300 മില്ല്യന്‍ ഡോളര്‍ വരെ വിലയുള്ളവയാണ്.

മയക്കുമരുന്നിനത്തില്‍പെട്ട മരിജുവാന തന്നെ ഡോളര്‍ കണക്കില്‍ 141.8 ബില്ല്യനും, കൊക്കെയ്ന്‍ 70 ബില്ല്യനും, അനധികൃതമായി മരുന്നുകളില്‍ ചേര്‍ത്തു വില്‍ക്കുന്ന വഴി 65 ബില്ല്യനും, അനലെക്ടിക് മാര്‍കെറ്റ് വഴി 28 ബില്ല്യനും ആണ് ആദായം. ആലോചിച്ചു നോക്കൂ ഇത് നിയമാനുസൃതമായിരുന്നെങ്കില്‍ ഗവണ്‍മെന്‍റുകള്‍ക്ക് നികുതി ഇനത്തില്‍ എത്ര രൂപ വരെ കിട്ടുമായിരുന്നു എന്ന്.

നിങ്ങള്‍ക്കിനിയും ഇതില്‍ സംശയം ബാകി ഉണ്ടെങ്കില്‍ ഈ മയക്കുമരുന്ന് കമ്പോളത്തെ ഒരു രാജ്യമായി കണക്കാക്കുക, എന്നാല്‍  GNP റേറ്റിങ്ങില്‍ ആഗോളതലത്തില്‍ തന്നെ ഇരുപത്തിയൊന്നാം സ്ഥാനത്തായിരിക്കും ആ രാജ്യം.

2. വേശ്യാവൃത്തി:

ഇതിനു ആഗോളകമ്പോളത്തില്‍ 100 ബില്ല്യന്‍ ഡോളറിനേക്കാള്‍ ലാഭം കിട്ടുന്നുണ്ട്. ഇതില്‍ കൂടുതല്‍ വരുമാനവും അടിമപ്പണിയിലൂടെയാണ്shutterstock_200650553_986142471 ലഭിക്കുന്നത്. കാരണം ഒരു അടിമയായ സ്ത്രീ വേശ്യാവൃത്തി ചെയ്ത് അവളുടെ കൂട്ടിക്കൊടുപ്പുകാരന് പ്രതിവര്‍ഷം 250,000 ഡോളര്‍ രൂപയാണ് സമ്പാദിച്ചു നല്‍കുന്നത്. ഇത് ലോകത്തിലെ ഏറ്റവും പുരാതനമായതും ലാഭകരവുമായ ഒരു തൊഴില്‍ കൂടിയാണ്.

SAAB_Air_Defense3. പ്രതിരോധം:

ലോകത്തെമ്പാടുമുള്ള ഗവണ്‍മെന്‍റുകള്‍ കോടിക്കണക്കിനു രൂപയാണ് പ്രധിരോധത്തിനായി ചിലവഴിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം ലോകത്ത് സൈന്യത്തിന് വേണ്ടി 1.14 ട്രില്ല്യന്‍ ഡോളര്‍വരെ ചിലവഴിച്ചിട്ടുണ്ട്. അത് ഇന്നത്തെ ഭീകരവാദത്തിന്‍റെ പശ്ചാത്തലത്തില്‍ പതിന്‍മടങ്ങായിരിക്കുന്നു. ഇതിനാല്‍ തന്നെ പ്രതിരോധത്തിനായി ഉപകരണങ്ങള്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ആദായം ഓരോ വര്‍ഷവും ഇരട്ടിക്കുകയാണ്.

പ്രതിരോധത്തിനായി പണം ഏറ്റവുമധികം ചിലവഴിക്കുന്നതില്‍ അമേരിക്കയാണ് മുന്നില്‍. ഈ വര്‍ഷം തന്നെ പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 598.8 ബില്ല്യന്‍ ഡോളര്‍ ആണ് ഇത് വരെ അമേരിക്ക ചിലവഴിച്ചിരിക്കുന്നത്. ഇതെല്ലാം കാരണം ഈ കമ്പോളം ഒരിക്കലും വരണ്ടു പോകില്ല.

4. എണ്ണ:oil-factory

ആഗോളതലത്തില്‍ ഈ കമ്പോളം $2.5 ട്രില്ല്യന്‍ വരുമാനമാണ് ഉണ്ടാക്കുന്നത്. ലോകത്തിലെ 6 പ്രമുഖ എണ്ണ നിര്‍മാണ കമ്പനികള്‍ മൊത്തം 156 ബില്ല്യന്‍ ഡോളറാണ് 2008 ല്‍ മാത്രം നേടിയത്. അടുത്തിടെ ക്രൂഡ് ഓയിലിനു നേരിടേണ്ടിവന്ന വില ഇടിവ് ഈ മേഘലയ്ക്ക് കനത്ത ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും ഈ മേഘല മുന്‍പുണ്ടാക്കിയിട്ടുള്ള നേട്ടങ്ങള്‍ കാരണം ഈ അവസ്ഥ സ്ഥിരമായിരിക്കുമെന്നു കരുതാന്‍ തരമില്ല.

images5. ഗ്രേ മാര്‍ക്കറ്റ്:

അനുവാദം കുടാതെ പലവഴിയാലും ഉള്ള കച്ചവടം എന്നതാണ് ഗ്രേ മാര്‍ക്കറ്റ്. ഒരു നിര്‍മ്മാണ കമ്പനിയുടെ അനുവാദമില്ലാതെയോ അനൗദ്യോഗികമായോ ഒരു ഉല്‍പ്പന്നം വിറ്റഴിക്കുന്നതാണ് ഈ കമ്പോളം. ശരിക്കും പറഞ്ഞാല്‍ കട്ട മുതല് മറിച്ചു വില്‍ക്കുക തന്നെ. ഇതില്‍ സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ , വ്യാജ മരുന്നുകള്‍, വെബ് വീഡിയോ പൈറസി, സിനിമ പൈറസി, മ്യൂസിക് പൈറസി, വസ്ത്രങ്ങള്‍ തുടങ്ങിയ അനേകം കാര്യങ്ങള്‍  ഈ കമ്പോളത്തില്‍ കോടിക്കണക്കിനു ഡോളറിനു ഓരോ വര്‍ഷവും വിറ്റു പോകുന്നവയാണ്.

6. കായികം:

എല്ലാ രാജ്യത്തും ഏതെങ്കിലും കായിക വിനോദത്തെ അവിടുള്ളവര്‍ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. നിങ്ങള്‍ ഒരു കളി കാണുവാന്‍ ടിക്കറ്റ് എടുക്കുമ്പോഴും, ടിവിയില്‍ ഇഷ്ടപ്പെട്ട കളികള്‍ കാണുമ്പോഴുമെല്ലാം ഒരു വലിയ കമ്പോളത്തിലേയ്ക്ക് സംഭാവനFootball നല്‍കികൊണ്ടിരിക്കുകയാണ്. ടിവി റയ്റ്റ്, സ്പോണ്‍സര്‍ഷിപ്പ്, പരസ്യങ്ങള്‍ എന്നിങ്ങനെ അനവധി മേഘലകലുമായി ചേര്‍ന്ന് ഈ രംഗം പണം സംമ്പാധിക്കുന്നു.

ഇത് ലോകമെങ്ങും വ്യാപിച്ചു കിടക്കുന്നതും ആഴത്തില്‍ ഉള്ളതുമായ ഒരു കമ്പോളമായതിനാല്‍ ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം കണക്കാക ദുഷ്കരമായിരിക്കും. എന്നിരുന്നാലും പ്രതിവര്‍ഷം ബില്ല്യന്‍ ഡോളറിലും കൂടുതല്‍ ഈ മേഘല സമ്പാധിക്കുന്നു. ഇതിനു പുറമേ വാതു വയ്പ്പ് പോലുള്ള നിയമവിരുദ്ധമായ രീതിയിലൂടെ നേടുന്ന ലാഭവുമുണ്ട്.

7.Gambling-industry-388x215 ചൂതുകളി:

ചൂതുകളിക്ക് പേരുകേട്ട അമേരിക്കയിലെ ലാസ് വേഗാസില്‍ 20 ബില്ല്യന്‍ ഡോളറാണ് ഇതിലൂടെ പ്രതിവര്‍ഷം ലഭിക്കുന്ന വരുമാനം. ചൂതുകളിയിലൂടെ വരുമാനം നേടുന്ന മോന്‍റി കാര്‍ലോ, എസ്റ്റോനിയ, മകാവോ എന്നിവിടങ്ങളിലും സ്ഥിതി മറ്റൊന്നല്ല.

8esl-bank-banner. ബാങ്കിംഗ്:

ആഗോള തലത്തില്‍ പ്രീ ടാക്സ് വഴി ബാങ്കുകളില്‍ 115 ബില്ല്യന്‍ ഡോളര്‍ ആണ് ലാഭമായി കിട്ടുന്നത്. ഈ ബാങ്കുകള്‍ക്ക് 800 ബില്ല്യന്‍ ഡോളര്‍ ആസ്തിയും ഉണ്ട് എന്നുള്ളതാണ് മറ്റൊരു കാര്യം. ഇന്‍വെസ്റ്റ്‌മെന്‍റ് ബാങ്കിംഗ് മുഖേനെ തന്നെ 2009ലെ കണക്കു പ്രകാരം 66 മില്ല്യന്‍ ഡോളര്‍ വരുമാനമായി ബാങ്കുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ അമേരിക്ക, യൂറോപ്പ്, ചൈന, എന്നീ രാജ്യങ്ങളിലെ ബാങ്കുകളാണ് ഏറ്റവും ലാഭമുണ്ടാക്കുന്നത്.

9. alcohമദ്യം:

ലോകം 200 ബില്ല്യന്‍ ലിറ്ററില്‍ അധികം മദ്യമാണ് ഒരു വര്‍ഷം കുടിച്ചു തീര്‍ക്കുന്നത്. ലോകത്തിലെ പ്രമുഖ അഞ്ചു മദ്യ വില്‍പ്പന കമ്പനികള്‍ തന്നെ 300 ബില്ല്യന്‍ ഡോളര്‍ വിലയുള്ളവയാണ്.

ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം ലോകത്തിലെ മുന്തിയ മദ്യ വില്‍പ്പന കമ്പനികള്‍ വികസിത രാജ്യങ്ങളിലാണ് ഉള്ളത്. വേറൊരു രസകരമായ കാര്യമെന്തെന്നാല്‍ വിറ്റഴിക്കപ്പെടുന്ന 42% മദ്യവും കുടിക്കുന്നത് വെറും 5% മദ്യപന്മാരാണ് എന്നുള്ളതാണ്, അതില്‍ തന്നെ 17 ശതമാനവും പ്രായപൂര്‍ത്തിയാകാത്തവരാണ്.

10. അശ്ലീല ചിത്രങ്ങള്‍:

വളരെയധികം ലാഭം നേടുന്ന ഒരു മേഖലയാണ് ഇത്. അശ്ലീല വീഡിയോകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ ഇന്ന് 400 മില്യന്‍ ഡോളറിനേക്കാള്‍ pornbuttonവിലമതിക്കുന്നവയാണ്. ഓരോ നിമിഷവും 28,000 ല്‍ പരം ഉപയോക്താക്കളാണ്ഇത്തരം സൈറ്റുകളിലൂടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നത്. അതുപോലെ ഇത്തരം ചിത്രങ്ങളാണ്‌ ഇന്‍റെര്‍നെറ്റ് ഡൌണ്‍ലോഡുകളിലെ 35% വും. ഓരോ 39 മിനിറ്റിലും അമേരിക്കയില്‍ ഒരു അശ്ലീല ചിത്രം നിര്‍മിക്കപ്പെടുന്നു. ഈ രാജ്യത്ത് ഇതിനു ഏര്‍പ്പെടുത്തിയ ചില വിലക്കുകളും ഡിവിഡി പൈറസിയും ഒഴിച്ചാല്‍ ഈ മേഖലയ്ക്ക് ക്ഷീണം വരുന്നതും ലാഭം കുറയ്ക്കുന്നതുമായ മറ്റൊന്നുമില്ല തന്നെ.

11. pharmaceutical-job-entails3-1024x768ഔഷധനിര്‍മ്മാണം:

ഔഷധനിര്‍മ്മാണം ലോകത്തെ ലാഭകരമായ മറ്റൊരു ബിസ്സിനസ്സാണ്. ആഗോളതലത്തില്‍ 700 ബില്ല്യന്‍ ഡോളര്‍ പ്രതിവര്‍ഷം ഈ മേഖലയ്ക്ക് ലാഭമായി കിട്ടുന്നുണ്ട്.

11. വിനോദം:

ഹോളിവുഡ് ഉള്ളതിനാല്‍ അമേരിക്ക തന്നെയാണ് വിനോദത്തിനായുള്ള ലോകത്തിലെ ഏറ്റവും വലിയ കമ്പോളം. 100 ബില്ല്യന്‍ ഡോളര്‍ വിലമതിക്കുന്ന ഈ മേഖലയെ ചുറ്റിപറ്റി പരസ്യനിര്‍മ്മാന കമ്പനികളും നല്ല വരുമാനം നേടുന്നുണ്ട്.DCA-HollywoodGateNight

ഇതിനോടൊപ്പം ഹോളിവുഡ് സിനിമ സ്റ്റുഡിയോകള്‍ അവരുടെ ചലച്ചിത്രങ്ങളും, ടിവി ലൈസന്‍സിങ്ങും വഴി വളരയധികം ലാഭം നേടുന്നുണ്ട്. ഇതോടൊപ്പം വീഡിയോ ഗെയിമിംഗ് മേഘലയും സംഗീത മേഖലയും ബില്ല്യന്‍ ഡോളര്‍ വരുമാനമാണ് ഓരോ വര്‍ഷവും ആഗോളതലത്തില്‍ നേടുന്നത്.

ഏഷ്യന്‍രാജ്യങ്ങളില്‍ ഈ മേഖലയിലെ ഒന്നാം നമ്പറുകാരന്‍ ചൈനയാണ്. ചിലരുടെ അഭിപ്രായത്തില്‍ ചൈനീസ് സിനിമ നിര്‍മ്മാണ മേഖല ഹോളിവുഡിനേക്കാള്‍ വിലമതിക്കുന്ന ഒന്നാണെന്നാണ്.

13. മനുഷ്യക്കടത്ത്:

ആസൂത്രിത കുറ്റകൃത്യങ്ങളുടെ കിരീടമില്ലാത്ത രാജാവാണ് മനുഷ്യക്കടത്ത്. വേശ്യാവൃത്തിക്കുവേണ്ടി അടിമകളാകുവാനും, വീട്ടു സഹായങ്ങള്‍ക്കുമായി ആളുകള്‍ o-HUMAN-TRAFFICKING-facebookവില്‍ക്കപ്പെടുന്നു. അല്ലെങ്കില്‍ ബോണ്ടിന്‍റെ പേരില്‍ പണിയെടുപ്പിക്കുന്നു.

ഇപ്പോഴത്തെ മനുഷ്യക്കടത്ത് കമ്പോളം 40 ബില്ല്യന്‍ ഡോളര്‍ വിലമതിക്കുന്നതും, ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ആസൂത്രിത കുറ്റകൃത്യങ്ങളുടെ ലോകമാണ്. ഇപ്പോഴും ഈ മേഘലയില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന്‌ ആളുകളെയാണ് അടിമകളായി വിറ്റഴിക്കപ്പെടുന്നത്.

 

prp

Leave a Reply

*