‘മായം മായം സര്‍വത്ര മായം….’

ഓണക്കാലമിങ്ങെത്തി…ആഘോഷങ്ങളുടെയും ആഹ്ലാദത്തിന്‍റെയുമെല്ലാം നാളുകാളായി മലയാളികള്‍ കണക്കാക്കുന്ന ഈ ഉത്സവകാലം വന്നെത്തുമ്പോള്‍ സാധാരണ ജനങ്ങളേക്കാള്‍ ചിലപ്പോള്‍ സന്തോഷിക്കുന്നത് കച്ചവടക്കാരാകും. ഓണമടുക്കുമ്പോള്‍ കച്ചവടസ്ഥാപനങ്ങള്‍ക്ക് പൊടിപൂരമാണ്. കച്ചവടം അധികമായി നടക്കുന്നതിനാല്‍ ഈ സമയം കൂടുതലായും പല സാധനങ്ങളും മായം ചേര്‍ത്താണ് വിറ്റഴിക്കപ്പെടുന്നത്. ഇതിനാല്‍ പലവിധ ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ട അവസ്ഥയിലാണ് നമ്മളിപ്പോള്‍.

നല്ല ഭക്ഷണം കഴിച്ചാലേ നല്ല ആരോഗ്യം ഉണ്ടാവുകയുള്ളൂ. പക്ഷെ ഇന്ന് ലഭിക്കുന്ന പല ഭക്ഷ്യ വസ്തുക്കളിലും മായം ചേര്‍ക്കുന്നതിനാല്‍ ഇവയുടെ പോഷകഗുണങ്ങള്‍ നഷ്ടമാകുകയും ചെയ്യുന്നു. ഇന്ന് ഉപ്പ് തൊട്ടു കര്‍പ്പൂരം വരെ സകലതിലും മായം ചേര്‍ക്കുന്ന അവസ്ഥയാണ്‌. എളുപ്പം ലാഭം കിട്ടുന്നതിനായി മനുഷ്യന്‍ മനുഷ്യനു തന്നെ പാഷാണം ചേര്‍ത്ത് ഭക്ഷണസാധനങ്ങള്‍ വില്‍കുന്നു.

imagesചീഞ്ഞളിഞ്ഞ സാധനങ്ങള്‍ കുന്ന്‍ കൂടി കിടക്കുന്നതും, വൃത്തിഹീനവും, ദുര്‍ഗന്ധം വമിക്കുന്നതുമായ അന്തരീക്ഷത്തില്‍ വില്‍ക്കപ്പെടുന്ന ഭക്ഷണസാധനങ്ങള്‍ മൂക്കുപൊത്തി പോയി വാങ്ങേണ്ട അവസ്ഥ ഇവിടെ നേരത്തെ മുതലുണ്ട്. അതിന്‍റെയൊപ്പം ഇങ്ങനെല്ലാം വാങ്ങുന്ന സാധനങ്ങള്‍ മായം ചേര്‍ത്തത് കൂടിയാകുമ്പോള്‍ മനുഷ്യന്‍ എന്തുചെയ്യും?

ഏറ്റവുമധികം മായം ചേര്‍ക്കപ്പെടുന്നത് എന്തിലെല്ലാമാനെന്നു നോക്കാം:more-profit-01

  1. മാങ്ങ പഴുപ്പിക്കുവാന്‍ കാര്‍ബൈഡ് ചേര്‍ക്കുന്നു.
  2. ആപ്പിള്‍ ചീത്തയാകാതിരിക്കുവാന്‍ ഇതിന്‍റെ മേല്‍  മെഴുക് പുരട്ടുന്നു.
  3. വെളിച്ചെണ്ണയില്‍ സിന്തെറ്റിക് ഓയില്‍ ചേര്‍ക്കുന്നു.
  4. കായ വറുക്കുമ്പോള്‍ ചട്ടിയില്‍ ഇതിനോടൊപ്പം പ്ലസ്റ്റിക്ക് ഇട്ടു വറുക്കുന്നു. ഇത് കായ വറുത്തത് നല്ല ക്രിസ്പ് ആക്കുന്നു.
  5. ഉപയോഗിച്ച ചായപ്പൊടിയില്‍ കളര്‍ ചേര്‍ത്തു വീണ്ടും വില്‍ക്കുന്നു.
  6. മഞ്ഞളിന്‍റെ സത്തെടുത്ത ശേഷം ചണ്ടിയില്‍ കളര്‍ ചേര്‍ത്ത് മഞ്ഞള്‍പൊടിയായി വില്‍ക്കുന്നു.
  7. 2012-05-19__hal02മീന്‍ കേടാവാതിരിക്കുവാന്‍ അമോണിയ ചേര്‍ക്കുന്നു.
  8. മാംസാഹാരങ്ങള്‍ കേടാകാതിരിക്കുവാന്‍ രാസവസ്ത്തുക്കള്‍ ചേര്‍ത്ത് ഏറെനാള്‍ ഫ്രീസറില്‍ വയ്ക്കുന്നു. അതുപോലെ ചില ഹോട്ടലുകളില്‍ ചിക്കന്‍ കറിയിലും ബീഫ് കറിയിലും നിറവും രുചിയും പകരുന്നതിനായി പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുന്ന സുഡാന്‍, ടാര്‍ടാര്‍സിന്‍, സണ്‍സെറ്റ് യെല്ലോ തുടങ്ങിയ വസ്ത്തുക്കള്‍ ചേര്‍ക്കുന്നു.
  9. മഞ്ഞ നിറത്തിലുള്ള പഴംപൊരി, ചിപ്സ് എന്നിവയില്‍ നിറം വര്‍ദ്ധിപ്പിക്കുന്നതിനായി എരിത്രോസിന്‍, ടാര്‍ടാര്‍സിന്‍, ഇന്‍ഡിഗോ കാര്‍മെയിന്‍, തുടങ്ങിയ രാസവസ്ത്തുക്കള്‍ ചേര്‍ക്കുന്നു. ഇത് തന്നെയാണ് ലഡ്ഡുവിലും ജിലേബിയിലും ചേര്‍ക്കുന്നത്.

ഇത്തരം രാസപദാര്‍ദ്ധങ്ങള്‍ ചേര്‍ത്ത ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നതിലൂടെ അലര്‍ജ്ജികള്‍, തൊലിപ്പുറത്തെ രോഗങ്ങള്‍, എന്നിവയോടൊപ്പം ക്യാന്‍സര്‍ ഉണ്ടാകുവാനുള്ള സാധ്യതകളും വളരെ അധികമാണ്.

17_KI_ORGANIC__221158fഈ നാട്ടിലെ വിശപ്പടക്കാന്‍ മറ്റു നാടുകളില്‍ നിന്നും കൊണ്ടുവരുന്ന ആഹാരസാധനങ്ങളിലും വളരെയധികമായി മായവും രാസവളങ്ങളും ഉപയോഗിക്കുന്നുണ്ട്. ഈ അവസ്ഥയില്‍ മാറ്റം വരണമെങ്കില്‍ ജൈവകൃഷി രീതി നാം സ്വായത്തമാക്കേണ്ടതുണ്ട്. ജനങ്ങള്‍ തന്നെ ജൈവകൃഷിയെ വികസിപ്പിക്കുവാനായി മുന്നിട്ടിറങ്ങണം. അതുപോലെ സര്‍ക്കാരും ഇത് പ്രോത്സാഹിപ്പിക്കുവാനായി പദ്ധതികള്‍ വിപുലീകരിക്കുകയും വേണം.

ഇന്ന് കാണം വിറ്റാലും ഓണം ഉണ്ണാന്‍ പറ്റാത്ത സ്ഥിതിയാണ്. കാരണം അത്രയ്ക്കുണ്ട് ആഹാരസാധനങ്ങളുടെ വില. അതിനാല്‍ ജൈവകൃഷിയെ അവലംബിച്ചു അടുത്ത ഓണമെങ്കിലും രാസവളമോ മായമോ ചേര്‍ക്കാത്ത ഭക്ഷണം പാകം ചെയ്തു കഴിക്കുവാന്‍ മലയാളിക്ക് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കാം.

prp

Related posts

Leave a Reply

*