രുചിയേറും മിറാക്കിൾ ജ്യൂസ് ഉണ്ടാക്കിയാലോ…

ലോകം മുഴുവനും ഇന്ന് മിറാക്കിൾ ജ്യൂസിന്‍റെ ആരാധകരാണ്. അതിന്‍റെ രുചി മാത്രമല്ല ഗുണഗണങ്ങളുംകൂടിയാണ് ജ്യൂസിനെ ഇത്രമേൽ പ്രിയങ്കരമാക്കുന്നത്.  മിറാക്കിൾ ഡ്രിങ്ക് 7 ദിവസം തുടർച്ചയായി കുടിച്ചാൽ ചർമ്മം തിളങ്ങുകയും, അമിത ഭാരം കുറയുകയും ചെയ്യും. പേര് കേട്ട് ഭയക്കേണ്ട നമുക്ക് വീട്ടിലുണ്ടാക്കാവുന്നതേയുള്ളു ഈ പാനീയം.

മിറാക്കിൾ ജ്യൂസ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ :

> മാതളനാരങ്ങ- 2 tbsp

>  ഒരു ആപ്പിളിന്‍റെ പകുതി

>  ഒരു പീച്ച്

> ചുവന്ന മുന്തിരി- 5-6 എണ്ണം

> ഒരു ബിറ്റ്‌റൂട്ടിന്‍റെ പകുതി

> വെള്ളം- 1 കപ്പ്

തയ്യാറാക്കേണ്ട വിധം :

മേൽപ്പറഞ്ഞ ചേരുവകളെല്ലാം ഒരു മിക്‌സിയിലാക്കി അരച്ചെടുക്കുക. സ്വാദിഷ്ടമായ മിറാക്കിൾ ജ്യൂസ് തയ്യാർ.

ഈ ജ്യൂസ് ഒരു ദിവസം രണ്ടു നേരമായി കുടിക്കണം.  ഭക്ഷണശേഷം കുടിക്കുന്നതാണ് നല്ലത്. ജ്യൂസ് ഒരാഴ്ച തുടർച്ചയായി കുടിച്ചാൽ അമിതഭാരം കുറഞ്ഞ് വിടവൊത്ത ശരീരം ലഭിക്കും, ഒപ്പം തിളങ്ങുന്ന ചർമ്മവും ലഭിക്കും. ജ്യൂസിൽ അടങ്ങിയിരിക്കുന്ന പഴങ്ങൾ ഹൃദയാരോഗ്യത്തിനും അത്യുത്തമമാണ്.

Related posts

Leave a Reply

*