ലൈംഗീക ബന്ധം ആനന്ദകരമാക്കാന്‍…

images-of-couples-in-bed

ഒരു നല്ല ലൈംഗീക ബന്ധത്തിന് വേണ്ട ചേരുവകൾ നിങ്ങളുടെ മനസ്സിൽ തന്നെ ധാരാളമായുണ്ട് വയാഗ്ര ഉപയോഗിക്കുന്നത് കൊണ്ടോ, കാമസൂത്ര രീതിള്‍ അറിഞ്ഞു വയ്ക്കുന്നത് കൊണ്ടോ ലൈംഗീക ബന്ധം അനുഭൂതിദായകമാകണമെന്നില്ല.  

അത്യാകർഷണമായ ശാരീരിക ഭംഗിയും അതിവിദഗ്ദ്ധമായ രീതികളുമാണ് പൂർണ്ണതയുള്ള ഒരു ലൈംഗീക ബന്ധത്തിന് ഏറ്റവും ആവശ്യമായ ഘടകങ്ങൾ എന്നാണ് പലർക്കുമുള്ള ധാരണ. എന്നാൽ പങ്കാളികൾ തമ്മിലുള്ള മാനസിക അടുപ്പം, സംഭാഷണങ്ങൾ ,ഏകാഗ്രത എന്നിവയാണ് പ്രധാനമായും ആസ്വാദ്യമായ ഒരു ലൈംഗീക ബന്ധത്തിന് വേണ്ടത്. അതുപോലെ തന്നെ പങ്കാളികൾ പക്വത കൈവരിക്കുന്നതിനനുസരിച്ച് ലൈംഗീക ബന്ധം കൂടുതല്‍ ആകര്‍ഷകവും മികവുറ്റതും ആകുമെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്.

ഒരു നല്ല ലൈംഗീക ബന്ധത്തിന് വേണ്ട ചേരുവകള്‍ ഏതെല്ലാമെന്നു നോക്കാം:

1. നല്ല അനുഭൂതിയുണ്ടാകുവാന്‍ എകാഗ്രത വേണം:

മറ്റെന്തിനേക്കാളും പ്രധാനം പങ്കാളികൾ ആ നിമിഷങ്ങളിൽ പൂർണ്ണമായും മുഴുകുകയും പരസ്പരം അലിഞ്ഞുചേരുകയും ചെയ്യുക എന്നതു തന്നെയാണ്. ഇതിനായി ഈ സമയത്ത് ജോലി, ബിസ്സിനസ്സ് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാതിരിക്കുകയും പങ്കാളിയോടൊത്തുള്ള ഈ സമയം ഏറ്റവും ഹൃദ്യമാക്കുവാന്‍ ബോധപൂര്‍വ്വം ശ്രദ്ധിക്കുക.

2. സമ്പര്‍ക്കം, പൊരുത്തപ്പെടല്‍ പിന്നെ ഒത്തൊരുമിച്ച്‌:couple-talking-in-bed

ലൈംഗീക ബന്ധത്തിൽ സംതൃപ്തിയുണ്ടാകുവാൻ രണ്ടു പേരും ഒരുമിച്ച് മറ്റെല്ലാം മറന്ന് ബന്ധത്തിൽ ഏർപ്പെടെണം. അതിനായി പരസ്പരം പൊരുത്തപ്പെടുകയും ബന്ധത്തിന്‍റെ ആഴം വർദ്ധിപ്പിക്കുകയും ചെയ്യണം. നിങ്ങളുടെ ബന്ധത്തിന്‍റെ ആഴം എത്രത്തോളമുണ്ട് അത്രത്തോളം നല്ല അനുഭവങ്ങൾ നിങ്ങള്‍ക്ക് ലഭിക്കും.

3. ആഴത്തിലുള്ള അടുപ്പം:

തമ്മിലുള്ള അടുപ്പമാണ് നല്ലൊരു ലൈംഗീക ബന്ധത്തിന് അടിത്തറ. ഈ അടുപ്പം തന്നെയാണ്ആസ്വാദ്യകരമായ ഒരു ലൈംഗീക ബന്ധത്തിൽ ഏർപ്പെടുവാൻ നിങ്ങളെ സഹായിക്കുന്നതും. ശ്രദ്ധ, പരസ്പര ബഹുമാനം, തുറന്നുള്ള അഭിനന്ദനം, പരസ്പര അംഗീകാരം തുടങ്ങിയവ പ്രധാനമാണ്.

4. നല്ല ആശയവിനിമയവും പങ്കാളിയെപറ്റി കൂടുതൽ അറിയുവാനും ശ്രമിക്കാം:

പങ്കാളിയെ അറിഞ്ഞ് അവരുടെ ശാരീരിക ചേഷ്ടകൾ വായിച്ചെടുക്കുവാൻ ശ്രമിക്കുക. അതുപോലെ തന്‍റെ പങ്കാളിയെപറ്റിയുള്ള ചെറിയ ചെറിയ കാര്യങ്ങൾ കണ്ടുപിടിക്കുകയും എല്ലാ രീതിയിലും വളരെ സൗമ്യമായി പെരുമാറുകയും ചെയ്യുക.

5. നാണിക്കാതിരിക്കാം:

തന്‍റെ പങ്കാളിയുടെ അടുത്ത് നാണം കാണിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഉത്തമമായ ലൈഗീകാനുഭൂതിക്ക് പങ്കാളിയുമായി മടികൂടാതെ എല്ലാം മറന്ന് ഇടപെടുക.

Couple in bed laughing and cuddling

6. വഴങ്ങുക കീഴടങ്ങുക :

സ്നേഹിക്കുന്നവർ പരസ്പരം എല്ലാം വെളിപ്പെടുത്തുവാനും പ്രകടിപ്പിക്കുവാനും ഒരുക്കമാണ്. കെട്ടിപുണർന്നും, കൈകൾ കോർത്തും എല്ലാം വെടിയുകയും തമ്മിൽ മനസ്സും ശരീരവും പങ്കു വെയ്ക്കുകയും ചെയ്യുക.

prp

Leave a Reply

*