ന്യൂയോര്‍ക്ക്: ടൈംലൈനില്‍ ത്രീഡി പോസ്റ്റുകള്‍ എളുപ്പത്തില്‍ അവതരിപ്പിക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയുമായി ഫെയ്സ്ബുക്ക് എത്തുന്നു. ഓഗ്മെന്റഡ്, വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യകളെ ലക്ഷ്യമാക്കിയാണു ഫെയ്സ്ബുക്കിന്‍റെ പുതിയ നീക്കം. ത്രീഡി ഷെയര്‍ ചെയ്യാന്‍ നേരത്തെ കഴിയുമായിരുന്നെങ്കിലും അത് അത്ര ഫലപ്രദമായിരുന്നില്ല. ത്രീഡി രൂപങ്ങളെ പല കോണുകളില്‍ നിന്നു കാണാനും, സ്പര്‍ശനത്തിലൂടെ അവയില്‍ മാറ്റങ്ങള്‍ വരുത്താനും ചലിപ്പിക്കാനുമൊക്കെ പുതിയ സാങ്കേതികവിദ്യയിലൂടെ സാധിക്കും.
Tag: Facebook
പിതാവിനെ രക്ഷിക്കണമെന്ന് സമൂഹ മാദ്ധ്യമത്തിലൂടെ അപേക്ഷിച്ച കുട്ടികളെ കണ്ടെത്തി
പത്തനംതിട്ട: പിതാവിനെ സംരക്ഷിക്കണമെന്ന് സമൂഹ മാദ്ധ്യമത്തിലൂടെ അപേക്ഷിച്ച രണ്ട് കുട്ടികളെ റാന്നിയില്‍ കണ്ടെത്തി. റാന്നി കുന്നം പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ കുട്ടികളാണിവര്‍. സ്വന്തം മാതാവ് പിതാവിനെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായും പിതാവിനെ രക്ഷിക്കണമെന്നും കരഞ്ഞ് അപേക്ഷിക്കുന്ന പതിനാറുകാരിയുടെയും പത്തുവയസുകാരന്‍റെയും വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമം വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നിര്‍ദേശ പ്രകാരം ചൈല്‍ഡ് റെസ്ക്യു ഓഫീസര്‍മാര്‍ റാന്നി ഗ്രാമ പഞ്ചായത്ത് മുഖേനെയും വിദ്യാഭ്യാസ വകുപ്പ് മുഖേനെയും അന്വേഷണം നടത്തി കുട്ടികള്‍ […]
ഡെയ്ലി ഹണ്ടിന്‍റെ പ്രസിഡന്‍റായി ഉമങ് ബേദി ചുമതലയേറ്റു
മുംബൈ: പ്രദേശിക ഭാഷാ വാര്‍ത്താ ആപ്ലിക്കേഷനായ ഡെയ്ലി ഹണ്ടിന്‍റെ പ്രസിഡന്‍റായി ഫേസ്ബുക്ക് ഇന്ത്യയുടെ മേധാവിയും ഉത്തരേഷ്യന്‍ മാനേജിങ് ഡയറക്ടറുമായിരുന്ന ഉമങ് ബേദി ചുമതലയേറ്റു. പ്രദേശിക ഭാഷയില്‍ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി വളര്‍ന്ന സാഹചര്യത്തിലാണ് ഡെയ്ലി ഹണ്ടിലേക്കുള്ള ബേദിയുടെ കടന്നു വരവ്. 15.5 കോടിയോളം പേര്‍ ഡൈലി ഹണ്ടിന്‍റെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നും ലൈസന്‍സുള്ള 800 പബ്ലിക്കേഷന്‍സിന്റെ വാര്‍ത്തകള്‍ 14 ഭാഷകളിലായി ഡൈലി ഹണ്ട് നല്‍കിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡീപ് ലേര്‍ണിങ്, മെഷീന്‍ ലേര്‍ണിങ് തുടങ്ങിയ സംവിധാനത്തിലൂടെയുള്ള […]
ഫേസ്ബുക്കില്‍ ഇനി ഡിസ്ലൈക്ക് ബട്ടണ്‍
ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്താല്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബട്ടണ്‍ അതിലെ ലൈക്ക് ബട്ടണുകള്‍ തന്നെയാണ് . എന്നാല്‍ ഇനി മുതല്‍ പുതിയ അപ്പ്ഡേഷനുകള്‍ ഫേസ്ബുക്കിനു ലഭിക്കുന്നു . പുതിയ ഡിസ്ലൈക്ക് ബട്ടണുകളാണ് ഫേസ്ബുക്കില്‍ ഉടന്‍ എത്തുന്നത്. 2009 ലാണ് ഫേസ്ബുക്കില്‍ ഈ ലൈക്ക് ബട്ടണുകള്‍ ലഭിച്ചത് . കഴിഞ്ഞ വര്‍ഷം ഡിസ്ലൈക്ക് ബട്ടണുകള്‍ ഫേസ്ബുക്കിനു ലഭിക്കുമെന്നായിരുന്നു സൂചനകള്‍. അതിനു ശേഷം റിയാക്ഷന്‍സ് എന്ന പേരില്‍ പോസ്റ്റുകളോടുള്ള വികാരം പ്രകടിപ്പിക്കുന്നതിനായി ലൈക്ക് ബട്ടണിനൊപ്പം ഇമോജികളും ഫെയ്സ്ബുക്ക് നല്‍കിയിരുന്നു […]
ഫേസ്ബുക്ക് ഫേക്ക് അക്കൗണ്ടുകള്‍ സൃഷ്ട്ടിക്കുന്നതില്‍ ,മുന്നില്‍ ഇന്ത്യ
ഇത് സോഷ്യല്‍ മീഡിയകളുടെ യുഗമാണ്. മറ്റു മാധ്യമങ്ങളെ അപേക്ഷിച്ച് മുന്നില്‍ നില്‍ക്കുന്നത് ഫേസ്ബുക്ക് ആണ്. ഒരിക്കലും കണ്ടിട്ടില്ലാതെ ഒരാളെ പരിചയപ്പെടാനും വാര്‍ത്തകള്‍ , മറ്റുള്ളവരെ അറിയിക്കാനും ഷെയര്‍ ചെയ്യാനും എന്തിനേറെ ബിസിനസ് ആവശ്യങ്ങള്‍ക്ക് പോലും ഇന്ന് ഫേസ്ബുക്ക് ആശ്രയിക്കുന്നവരാണ് നാം. ചാറ്റിംഗ് കാര്യങ്ങള്‍ എടുക്കുകയാണെങ്കില്‍ പലതരത്തിലുള്ള നേട്ടങ്ങളും അതുപോലെത്തന്നെ കോട്ടങ്ങളും ഇതുവഴി നടക്കുന്നുണ്ട്. അതില്‍ ഏറ്റവും എടുത്തുപറയേണ്ടത് ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ഉള്ള വ്യാജന്‍മാരെയാണ് . കഴിഞ്ഞ ദിവസ്സം ഫേസ്ബുക്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 20 കോടിക്ക് മുകളില്‍ […]
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ‘പത്മാവദ്’ ഫെയ്സ്ബുക്കില്‍
മുംബൈ: ഏറെ നാളത്തെ സംഘര്‍ഷങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് സഞ്ജയ് ബന്‍സാലി ചിത്രം ‘പത്മാവദ്’ ഇന്ന് റിലീസിംഗിനെത്തിയിരിക്കുന്നത്. എന്നാല്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചിത്രം ഫേസ്ബുക്ക് ലൈവിലും എത്തിയിരിക്കുകയാണ്. പത്മാവദിന്‍റെ തിയേറ്റര്‍ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ ഫേസ് ബുക്ക് ലൈവിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഏകദേശം പതിനേഴായിരത്തിലധികം പേരാണ് ചിത്രം കണ്ടിരിക്കുന്നത്. ചിത്രം ആദ്യ ദിനം തന്നെ ഫെയ്സ്ബുക്കിലെത്തിയത് കളക്ഷനെ പ്രതികൂലമായി ബാധിക്കുമോ എന്ന സംശയം അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്. രജപുത്രറാണിയായ പത്മാവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ പത്മാവതിയായി ദീപിക പദുകോണാണ് വേഷമിടുന്നത്. ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ […]
ഫെയ്സ്ബുക്കില്‍ രണ്ട് അക്കൗണ്ടുള്ളവര്‍ക്ക് വേണ്ടി പുതിയ ഫീച്ചര്‍
പുതുവര്‍ഷത്തില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫെയ്സ്ബുക്ക് . ഫെയ്സ്ബുക്കില്‍ രണ്ട് അക്കൗണ്ടുള്ളവര്‍ക്ക് വേണ്ടിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുള്ളവര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ അക്കൗണ്ടുകള്‍ ഇതിലൂടെ ഉപയോഗിക്കാം. നിലവില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് മാറണമെങ്കില്‍ സൈന്‍ ഔട്ട് ചെയ്യണം. എന്നാല്‍ ഇനി മുതല്‍ അക്കൗണ്ട് സൈന്‍ ഔട്ട് ചെയ്യാതെ തന്നെ മറ്റൊരു അക്കൗണ്ടില്‍ കയറാം. അക്കൗണ്ട് സ്വിച്ച് ചെയ്താല്‍ മാത്രം മതി. ഇത്തരത്തിലൊരു പുതിയ ഫീച്ചറാണ് ഫെയ്സ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്.
ബ്രിട്ടന്‍ ഗൂഗിളിനും ഫേസ്ബുക്കിനും നികുതി ചുമത്താനൊരുങ്ങുന്നു
ലണ്ടന്‍: ടെക് ഭീമന്‍മാരായ ഗൂഗിളിനും ഫേസ്ബുക്കിനും നികുതി ചുമത്താനൊരുങ്ങി ബ്രിട്ടന്‍. ഭീകരവാദവും ആക്രമണങ്ങളും പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കം പിന്‍വലിക്കാത്ത പക്ഷം നികുതി ചുമത്തുമെന്ന് ബ്രിട്ടീഷ് സുരക്ഷാ മന്ത്രി ബെന്‍ വലൈസ് പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനും രാജ്യ സുരക്ഷക്കും വേണ്ടി സര്‍കാര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ മടിക്കുന്ന ടെക് ഭീമന്‍മാര്‍ വിവരങ്ങള്‍ രാജ്യത്തിനും ജനങ്ങള്‍ക്കുമെതിരായ രീതിയില്‍ വിറ്റ് കാശാക്കുകയാണെന്ന് ബെന്‍ ആരോപിച്ചു. ലോണുകാര്‍ക്കും സോഫ്റ്റ് പോണ്‍ കമ്പനികള്‍ക്കുമാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഗൂഗിളും ഫേസ്ബുക്കും പോലുള്ള കമ്പനികള്‍ […]
ഫേസ്ബുക്കില്‍ പുതിയ അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ കാര്‍ഡിലെ പേര് നിര്‍ബന്ധം?
പുതുതായി അക്കൗണ്ട് തുടങ്ങുന്നവര്‍ക്ക് ആധാര്‍ കാര്‍ഡിലുള്ള പേര് തന്നെ നല്‍കണമെന്ന വ്യവസ്ഥ കൊണ്ടുവരുന്നതിനെക്കുറിച്ച് ഫേസ്ബുക്ക് ടീം ആലോചിക്കുന്നു. വ്യാജപേരില്‍ ധാരാളം പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നത് തടയാനും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പരസ്പരം എളുപ്പത്തില്‍ പ്രിയപ്പെട്ടവരേ കണ്ടെത്തുന്നതിനും ഇത് സഹായിക്കുമെന്നാണ് ഫേസ്ബുക്കിന്‍റെ വിലയിരുത്തല്‍. പുതുതായി അക്കൗണ്ട് തുടങ്ങുന്നവര്‍ക്ക് ആധാര്‍ രേഖകള്‍ നല്‍കുന്നതിനുള്ള ലിങ്ക് നല്‍കും. എന്നാല്‍ ഇത് നല്‍കിയാല്‍ മാത്രമേ അക്കൗണ്ട് തുറക്കാനാകൂ എന്ന വ്യവസ്ഥയില്ലെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഫേസ്ബുക്കിന്‍റെ ഈ നീക്കം വിവാദങ്ങള്‍ക്കും വഴിതുറന്നേക്കാം. ഓണ്‍ലൈന്‍ വഴി ആധാര്‍ […]
നിങ്ങളുടെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയാം; പുതിയ ഫീച്ചറുമായി ഫെയ്സ്ബുക്ക്
നിങ്ങളുടെ ഫോട്ടോ ഫെയ്സ്ബുക്കില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്നറിയാന്‍ ഫെയ്സ്ബുക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. മാറ്റാരെങ്കിലും നിങ്ങളുടെ ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അക്കാര്യം ഫെയ്സ്ബുക്ക് നിങ്ങളെ അറിയിക്കും. എന്നാല്‍ ഈ സൗകര്യം ലഭിക്കണമെങ്കില്‍ നിങ്ങളുടെ ചിത്രം ഫേഷ്യല്‍ ടെംപ്ലേറ്റ് ആക്കി സൂക്ഷിക്കാന്‍ കമ്പനിയെ അനുവദിക്കണം എന്നുമാത്രം. പുതിയ ഫീച്ചര്‍ തിരഞ്ഞെടുക്കുന്നവരുടെ മുഖചിത്രം പരിശോധിച്ച് പുതിയതായി അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രവുമായി താരതമ്യം ചെയ്ത് അക്കാര്യം ഉപയോക്താക്കളെ അറിയിക്കുകയാണ് ഫെയ്സ്ബുക്ക് ചെയ്യുക. ഫീച്ചര്‍ ഡീ ആക്റ്റിവേറ്റ് […]









