നിങ്ങളുടെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയാം; പുതിയ ഫീച്ചറുമായി ഫെയ്സ്ബുക്ക്

നിങ്ങളുടെ ഫോട്ടോ ഫെയ്സ്ബുക്കില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്നറിയാന്‍ ഫെയ്സ്ബുക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. മാറ്റാരെങ്കിലും നിങ്ങളുടെ ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അക്കാര്യം ഫെയ്സ്ബുക്ക് നിങ്ങളെ അറിയിക്കും. എന്നാല്‍ ഈ സൗകര്യം ലഭിക്കണമെങ്കില്‍ നിങ്ങളുടെ ചിത്രം ഫേഷ്യല്‍ ടെംപ്ലേറ്റ് ആക്കി സൂക്ഷിക്കാന്‍ കമ്പനിയെ അനുവദിക്കണം എന്നുമാത്രം.

പുതിയ ഫീച്ചര്‍ തിരഞ്ഞെടുക്കുന്നവരുടെ മുഖചിത്രം പരിശോധിച്ച്‌ പുതിയതായി അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രവുമായി താരതമ്യം ചെയ്ത് അക്കാര്യം ഉപയോക്താക്കളെ അറിയിക്കുകയാണ് ഫെയ്സ്ബുക്ക് ചെയ്യുക. ഫീച്ചര്‍ ഡീ ആക്റ്റിവേറ്റ് ചെയ്താല്‍ ഫെയ്സ്ബുക്ക് ശേഖരിച്ച്‌ വെയ്ക്കുന്ന നിങ്ങളുടെ മുഖ ചിത്രത്തിന്‍റെ ടെംപ്ലേറ്റ് നീക്കം ചെയ്യുമെന്നും ഫെയ്സ്ബുക്കിന്‍റെ ഡെപ്യൂട്ടി ചീഫ് പ്രൈവസി ഓഫീസറായ റോബ് ഷെര്‍മന്‍ പറഞ്ഞു. മറ്റുള്ളവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള നിരവധി വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളെ ഇല്ലാതാക്കാനും ചിത്രങ്ങളുടെ ദുരുപയോഗം തടയാനും ഇതുവഴി സാധിക്കും.

വിവിധ ടെക്ക് കമ്പനികള്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ വ്യത്യസ്തങ്ങളായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അടുത്തിടെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉപയോഗിച്ച്‌ ഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള ഫീച്ചര്‍ ആപ്പിളിന്‍റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ ടെന്നില്‍ അവതരിപ്പിച്ചിരുന്നു. 2010 മുതല്‍ തന്നെ ഫേഷ്യല്‍ റെക്കഗ്നീഷന്‍ സാങ്കേതിക വിദ്യ ഫെയ്സ്ബുക്ക് ഉപയോഗിച്ചു വരുന്നുണ്ട്. ചിത്രങ്ങള്‍ ആര്‍ക്കെല്ലാം ടാഗ് ചെയ്യണമെന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത് ഈ സാങ്കേതിക വിദ്യയിലൂടെയായിരുന്നു.

 

 

prp

Related posts

Leave a Reply

*