പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിച്ചു

പൊന്‍കുന്നം: ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിച്ചു. പനമറ്റം ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയും പനമറ്റം പീരുക്കുന്നേല്‍ ഉണ്ണികൃഷ്ണന്‍ കര്‍ത്തയുടെ മകനുമായ അര്‍ജുന്‍ കര്‍ത്ത(11)യാണ് മരിച്ചത്.

ഇന്ന് രാവിലെ 11ന് പരീക്ഷ കഴിഞ്ഞു കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ സ്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ കുറച്ചു സമയത്തിനു ശേഷമാണ് വിവരമറിയുന്നത്. ഉടന്‍ തന്നെ ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നു കുട്ടിയെ പുറത്തെടുത്ത് പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 

prp

Related posts

Leave a Reply

*