ഇത് സോഷ്യല്‍ മീഡിയകളുടെ യുഗമാണ്. മറ്റു മാധ്യമങ്ങളെ അപേക്ഷിച്ച് മുന്നില്‍ നില്‍ക്കുന്നത് ഫേസ്ബുക്ക് ആണ്. ഒരിക്കലും കണ്ടിട്ടില്ലാതെ ഒരാളെ പരിചയപ്പെടാനും വാര്‍ത്തകള്‍ , മറ്റുള്ളവരെ അറിയിക്കാനും ഷെയര്‍ ചെയ്യാനും എന്തിനേറെ ബിസിനസ് ആവശ്യങ്ങള്‍ക്ക് പോലും ഇന്ന് ഫേസ്ബുക്ക് ആശ്രയിക്കുന്നവരാണ് നാം.
ചാറ്റിംഗ് കാര്യങ്ങള്‍ എടുക്കുകയാണെങ്കില്‍ പലതരത്തിലുള്ള നേട്ടങ്ങളും അതുപോലെത്തന്നെ കോട്ടങ്ങളും ഇതുവഴി നടക്കുന്നുണ്ട്. അതില്‍ ഏറ്റവും എടുത്തുപറയേണ്ടത് ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ഉള്ള വ്യാജന്‍മാരെയാണ് .
കഴിഞ്ഞ ദിവസ്സം ഫേസ്ബുക്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 20 കോടിക്ക് മുകളില്‍ വ്യാജ അക്കൗണ്ടുകളാണ് കണ്ടെത്തിയത് . അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് നമ്മുടെ ഇന്ത്യയും.
അതുപോലെതന്നെ ഇന്‍ഡോനേഷ്യ ,ബ്രെസില്‍ എന്നീരാജ്യങ്ങളും തൊട്ടുപിന്നെലെയുണ്ട് . വ്യാജന്മാരെ തടയാന്‍ പുതിയ സാങ്കേതികവിദ്യയുമായി ഉടന്‍ തന്നെ ഫേസ്ബുക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത് .

