തിരുവനന്തപുരം: സഹോദരന്‍ ശ്രീജിവിന്‍റെ കസ്റ്റഡിമരണത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള സമരം അവസാനിപ്പിച്ചു മടങ്ങിയ ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ വീണ്ടും സമരം തുടങ്ങി.
ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടിയും കുറ്റക്കാര്‍ക്കെതിരായ നടപടി വൈകരുതെന്ന് ആവശ്യപ്പെട്ടുമാണു ശ്രീജിത് വീണ്ടും സമരം തുടങ്ങിയത്. രണ്ടു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമാണു ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് വീണ്ടും എത്തിയത്.
ശ്രീജിവിന്‍റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ മൊഴി രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ശ്രീജിത് സമരം അവസാനിപ്പിച്ചു മടങ്ങിയത്. എന്നാല്‍ കേസില്‍ ഉള്‍പ്പെട്ടതു സമീപവാസികളായതിനാല്‍ വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നു ശ്രീജിത്ത് പറഞ്ഞു. ജീവനു സംരക്ഷണം തേടിയാണു വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിലേക്ക് എത്തിയത്.
സമരത്തില്‍ പങ്കുചേര്‍ന്ന സമൂഹമാധ്യമ കൂട്ടായ്മക്കാരില്‍ ഒരു വിഭാഗം തന്‍റെ പേരില്‍ വ്യാപകമായി പണപ്പിരിവ് നടത്തിയെന്നും ശ്രീജിത്ത് ആരോപിച്ചിരുന്നു.

