ഗര്‍ഭധാരണം സ്ത്രീകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ടതും അത്ഭുതകരവുമായ ഘട്ടം ആണ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്ക് അവരുടെ ആഹാരത്തെ ലഘുവായി എടുക്കാന്‍ കഴിയില്ല. ഗര്‍ഭധാരണത്തിന്‍റെ തുടക്കത്തിലും പ്രസവ സമയത്തും അതിനു ശേഷവും, ഒരു സ്ത്രീ ശരീരത്തിന് ആരോഗ്യകരമായ വളര്‍ച്ച ഉറപ്പു വരുത്താന്‍ ഒരു പ്രത്യേക ഭക്ഷണക്രമം ആവശ്യമാണ്.
നിങ്ങളുടെ ഗൈനക്കോളജിസ്റ്റ് കലോറി ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. നിങ്ങള്‍ക്ക് ആവശ്യമുള്ള വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നതിന് പതിവായി പഴങ്ങളും പച്ചക്കറികളും കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഗര്‍ഭം മനുഷ്യ ശരീരത്തിന് ധാരാളം സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. അതിനാല്‍ നല്ലതും സമീകൃതവുമായ ഒരു ഭക്ഷണക്രമം ഈ അവസ്ഥ നേരിടാന്‍ ശരീരത്തെ സഹായിക്കും. ഗര്‍ഭാവസ്ഥയില്‍ ഇരുമ്പ് സപ്ലിമെന്‍റുകള്‍ കഴിക്കുന്നത് പ്രധാനമാണ് എന്നതിന് ചില കാരണങ്ങള്‍ ചുവടെ കൊടുക്കുന്നു.

രോഗപ്രതിരോധ സംവിധാനത്തിന്
അമ്മയ്ക്കും കുഞ്ഞിനും പ്രതിരോധശേഷി നല്കാന്‍ അയണ്‍ സഹായിക്കുന്നു. രോഗബാധ തടയുന്നതിന് രോഗപ്രതിരോധം വളരെ പ്രധാനമാണ്. അമ്മയുടെ രോഗപ്രതിരോധം ശക്തമാകുമ്പോള്‍,അമ്മയെ മാത്രമല്ല അവളുടെ ഗര്‍ഭസ്ഥശിശുവിനെയും രോഗങ്ങളില്‍ നിന്ന് അത് രക്ഷിക്കുന്നു
എന്‍സൈം ഉല്‍പ്പാദനത്തിനും സംയുക്തകോശങ്ങളുടെ രൂപീകരണത്തിനും
അയണ്‍ നമ്മുടെ ശരീരത്തിലെ പ്രധാന എന്‍സൈമുകള്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു.
മയോഗ്ലോബിന്‍ എന്ന പ്രോട്ടീന്‍ സംയുക്തമാക്കാന്‍ അയണ്‍ സഹായിക്കുന്നു, ഇത് പേശികളിലേക്കും മറ്റ് അനുബന്ധ കോശങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കുന്നു.

അധിക രക്തമുണ്ടാക്കാന്‍ സഹായിക്കുന്നു
ഗര്‍ഭാവസ്ഥയില്‍, ശരീരത്തിനു സാധാരണയേക്കാള്‍ കൂടുതല്‍ രക്തം ആവശ്യമുണ്ട്. അതിനാല്‍ , ആധികം രക്തം നിര്മ്മിക്കാന്‍ ഇരുമ്പ് വളരെയധികം ആവശ്യമാണ്.
ഗര്‍ഭസ്ഥശിശുവിന്‍റെ ആരോഗ്യം
ഗര്‍ഭസ്ഥശിശുവിന്‍റെ രണ്ടാമത്തെയും മൂന്നാമത്തെയും മാസങ്ങളില്‍ ഇത് ആവശ്യമാണ്. ഗര്‍ഭസ്ഥശിശു അമ്മയുടെ രക്തത്തില്‍ നിന്നും ഇരുമ്പ് ഉപയോഗിച്ചു പേശികളെ വളര്‍ത്തുകയും പ്രോട്ടീനുകള്‍ സമന്വയിപ്പിക്കുകയും ചെയ്യുന്നു. ഇക്കാലത്ത് ഡോക്ടര്‍മാര്‍ അയണ്‍ മരുന്നുകള്‍ വര്‍ദ്ധിപ്പിക്കുന്നു

ഗര്‍ഭിണികളുടെ അപകടാവസ്ഥ കുറയ്ക്കുന്നു
അയണിന്‍റെ ശരിയായ അളവ് ഗര്‍ഭിണികളുടെ അപകടാവസ്ഥ കുറയ്ക്കുന്നു. അമ്മയുടെ രക്തത്തില്‍ ആവശ്യമായ ഇരുമ്പ് ഉണ്ടാകുമ്പോള്‍, ഗര്‍ഭകാലത്ത് അമ്മയ്ക്ക് സങ്കീര്‍ണതകള്‍ കുറവാണ്. പ്രസവ സമയത്ത് രക്തനഷ്ടം ഉണ്ടായാലും ശരീരത്തിലെ മതിയായ രക്തം അമ്മയുടെ ക്ഷേമം ഉറപ്പുവരുത്തുന്നു.

ഗര്‍ഭകാലത്തു അയണ്‍ ഗുളിക കഴിക്കേണ്ടതിന്റെ പ്രാധാന്യം
ആരോഗ്യകരമായ ശിശുവിന് ഇരുമ്ബ് ആവശ്യമാണ്
ആന്തരിക അവയവങ്ങള്‍ സാധാരണയായി പ്രവര്‍ത്തിക്കുന്നതിന് കുഞ്ഞിന് ആവശ്യമായത്ര ഇരുമ്ബ് ആവശ്യമാണ്. മാസം തികയാത്ത പ്രസവവും പ്രസവസമയത്തു ഉണ്ടാകുന്ന അപകട സാധ്യതയും ഇത് കുറയ്ക്കുന്നു.
ശിശുവിന് ആരോഗ്യകരമായ ഭാരം ഉറപ്പു നല്‍കുന്നു
ഭാരക്കുറവ് ഉയര്‍ന്ന ശിശുമരണനിരക്ക് ഉണ്ടാക്കുന്നു . ഗര്‍ഭസ്ഥശിശുവിന് ആവശ്യാനുസരണം ഇരുമ്പ് ലഭിക്കുമ്പോള്‍ അത് വികസിക്കുകയും ജനന സമയത്ത് ആരോഗ്യകരമായ ഭാരം ഉണ്ടാകുകയും ചെയ്യും.

അമ്മയുടെ ആരോഗ്യം വീണ്ടെടുക്കാന്‍
പ്രസവ ശേഷം അമ്മയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ അയണ്‍ ആവശ്യമാണ്. പ്രസവശേഷമുള്ള അമ്മയുടെ ആരോഗ്യത്തിന് ആയാണ് അത്യാവശ്യമാണ്.അമ്മയുടെ മുറിവ് ഉണങ്ങാനും പഴയരീതിയില്‍ ആകാനും അയണ്‍ ആവശ്യമാണ്
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- സ്വയം ചികിത്സ വളരെ അപകടകരമാണ് .അതിനാല്‍ നിങ്ങളുടെ ശരീരത്തിനാവശ്യമായ ഇരുമ്പ് സപ്ലിമെന്‍റുകള്‍ ശുപാര്‍ശ ചെയ്യാനായി ഡോക്ടറുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക.
- മാത്രമല്ല, ഇരുമ്പ് ഗുളികകളുടെ പ്രതിദിന ഡോസ് നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കുന്നതില്‍ നിന്നും കവിയരുത് , കാരണം ഗര്‍ഭധാരണത്തിന് അമിത ഇരുമ്പും ദോഷകരമാണ്. രക്തത്തിലെ അധിക ഇരുമ്പ് ഗര്‍ഭാവസ്ഥയിലെ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഗര്‍ഭം അലസല്‍ എന്നിവയ്ക്ക് കാരണമാകും.
- ചില ഇരുമ്പ് ഔഷധങ്ങള്‍ മലബന്ധം പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും.അതിനാല്‍ ഡോക്ടറുടെ ഉപദേശം അനുസരിച്ച് മാത്രം അയണ്‍ ഗുളിക കഴിക്കുക.എന്നാലേ നിങ്ങളുടെ കുഞ്ഞ് നന്നായി വളരുകയുള്ളൂ.


