കുഞ്ഞിന്‍റെ ചികിത്സയ്ക്ക്‌ പണമില്ല; തെരുവില്‍ മുലപ്പാല്‍ വിറ്റ് ഒരമ്മ

ബീജിംഗ്: രോഗിയായ കുഞ്ഞിന്‍റെ ചികിത്സയ്ക്ക്‌ പണമടയ്ക്കാന്‍ ഗതിയില്ലാതെ തെരുവില്‍ മുലപ്പാല് വില്‍ക്കുകയാണ്  ഒരമ്മ. ചൈനയിലെ ഗ്വാങ്ഷി സ്വദേശികളായ താങ് എന്ന 24കാരിയുടേയും ഭര്‍ത്താവ് സിച്ചുവാന്‍റെയും നിസ്സഹായതയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയ്ക്കൊപ്പം അന്താരാഷ്ട്ര മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്.

ഡിസംബറിലാണ് താങ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മാസം തികയാത്ത പ്രസവമായിരുന്നു താങിന്‍റെത്. പ്രസവത്തിനു പിന്നാലെ കുഞ്ഞുങ്ങളിലൊരാള്‍ക്ക് പനിയും അണുബാധയും പിടിപെട്ടു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും വ്യാപിച്ചതോടെ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചു.

 

ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുന്ന മകളുടെ ചികിത്സാ ചെലവിലേക്ക് അമ്മയും പിതാവും കൂടി 100,000 യുവാന്‍ (11,250 പൗണ്ട്) അടിയന്തരമായി കണ്ടെത്തേണ്ടി വന്നിരുന്നു. ഇതിനു കഴിയാതെ വന്നതോടെയാണ് പോസ്റ്റര്‍ പിടിച്ച് മാതാപിതാക്കള്‍ തെരുവിലേക്ക് ഇറങ്ങിയത്. കുട്ടിയുടെ ചിത്രവും മെഡിക്കല്‍ രേഖകളുടെ പകര്‍പ്പും പോസ്റ്ററിലുണ്ട്. സെല്‍ ബ്രെസ്റ്റ് മില്‍ക്ക് സേവ് ഡോട്ടര്‍ എന്നെഴുതിയ പോസ്റ്ററില്‍ മുലപ്പാല്‍ നല്‍കുന്നതിന് ഈടാക്കുന്ന ചാര്‍ജും എഴുതിയിട്ടുണ്ട്.

ചൈനീസ് സോഷ്യല്‍ മീഡിയയായ സിന വെയ്ബോ ഈ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തതോടെ 24 ലക്ഷം പേരാണ് കണ്ടത്. അയ്യായിരത്തോളം കമന്‍റുകളും ഈ വീഡിയോയ്ക്ക് ലഭിച്ചു. ഷെന്‍ഹായ് ചിന്‍ഡ്രന്‍സ് പാര്‍ക്കിനു സമീപത്തു വച്ചാണ് ഈ രംഗം  ചിത്രീകരിച്ചിരിക്കുന്നത്.

 

മാതാപിതാക്കളുടെ ഈ നടപടിയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി കമന്റുകളും വരുന്നുണ്ട്. താഴ്ന്ന വരുമാനത്തില്‍പെട്ടവര്‍ക്ക് രോഗം വന്നാല്‍ സംഭവിക്കാവുന്ന ഗുരുതരമായ പ്രശ്നമാണിതെന്നും അവര്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണെന്നും അനുകൂലിക്കുവര്‍ പറയുന്നു. ‘സെല്‍ മില്‍ക്, സേവ ഗേള്‍’ എന്ന ആശയമുയര്‍ത്തി പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ സഹായം തേടുന്നന്നതിനുള്ള ഏറ്റവും മോശമായ മാര്‍ഗമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ചൈനയിലെ ആരോഗ്യമേഖലയില്‍ അടുത്തകാലത്ത് ഉയര്‍ന്നുവരുന്ന പ്രതിസന്ധിയുടെ ഒരു ഉദാഹരണം കൂടിയാണ് ഈ സംഭവം.

 

 

 

prp

Related posts

Leave a Reply

*