ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്ത ജീവനക്കാര്‍ക്ക് മാതൃകാപരമായി ശിക്ഷ നല്‍കിയ കമ്പനി പൂട്ടി

ബെയ്ജിങ്: നിശ്ചിത ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ജീവനക്കാര്‍ക്ക് മാതൃകാപരമായി ശിക്ഷ നല്‍കിയ കമ്പനി പൂട്ടി. കമ്പനി നടപടിയെക്കുറിച്ച്‌ വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാരെ നടുറോഡില്‍ മുട്ടില്‍ ഇഴയിച്ചായിരുന്നു ശിക്ഷ. ഇതിന്‍റെ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.

വാര്‍ഷിക ടാര്‍ഗറ്റ് കൈവരിക്കാത്തവര്‍ക്കായിരുന്നു കമ്പനിയുടെ ശിക്ഷ. കമ്പനി പതാക പിടിച്ച്‌ മുന്‍പില്‍ പോകുന്ന ആളുടെ പിന്നാലെ റോഡിലൂടെ മുട്ടില്‍ ഇഴയുന്ന ജീവനക്കാരുടെ വീഡിയോ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്ത് വന്നത്. പോലീസ് ഇടപെട്ടതിനെ തുടര്‍ന്നായിരുന്നു ശിക്ഷാ നടപടി അവസാനിപ്പിച്ചത്. ശിക്ഷാ നടപടിയില്‍ വഴിയാത്രക്കാര്‍ സ്തബ്ദരായി നില്‍ക്കുന്ന കാഴ്ചയും വീഡിയോയില്‍ കാണാന്‍ സാധിക്കും.

കമ്പനിയുടെ ഇന്‍സെന്‍റീവ് ചട്ടങ്ങളെക്കുറിച്ചും വ്യാപകമായ രീതിയില്‍ പരാതി ഉയരുകയും ചെയ്തതോടെയാണ് കമ്പനി അടച്ച്‌ പൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ പൊതുസമൂഹത്തില്‍നിന്നു കടുത്ത എതിര്‍പ്പാണു കമ്പനിക്കെതിരെ ഉയര്‍ന്നത്.

Related posts

Leave a Reply

*