നൊമ്പരമായി തെരുവുനായയുടെ സ്‌നേഹചുംബനം- VIDEO

ബീയ്ജിംങ്: കരുതലും സ്‌നേഹവും മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും ബാധകമാണെന്ന് തെളിയിക്കുകയാണ് ചൈനയിലെ തെരുവോരത്തില്‍ നിന്നൊരു കാഴ്ച. സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ് ഈ ദൃശ്യങ്ങള്‍.

തെരുവുനായയുടെ കുഞ്ഞുങ്ങളില്‍ ഒന്നിനെ വളര്‍ത്താനായി എടുത്തുകൊണ്ടു പോകുന്ന സ്ത്രീയെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുക. സ്‌കൂട്ടറിനരികിലേക്ക് നായക്കുട്ടിയുമായി പോകുന്ന സ്ത്രീയെ അനുഗമിക്കുന്ന അതി അമ്മയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നോവു പടര്‍ത്തുന്നത്. കുഞ്ഞിനെ പിന്തുടര്‍ന്നെത്തുന്ന അമ്മയ്ക്കരികിലേക്ക് കുഞ്ഞിനെ വച്ചു നീട്ടിയെങ്കിലും സ്‌നേഹത്തോടെ നക്കിത്തോര്‍ത്തി ഉമ്മവച്ച്‌ സങ്കടം ഉള്ളിലൊതുക്കി നടന്നകലുകയാണ് ആ തെരുവു നായ ചെയ്തത്.

തന്‍റെ കുഞ്ഞ് തെരുവിലെ അരക്ഷിതത്വത്തിനു നടുവില്‍ വളരുന്നതിലും നല്ലത് ഇവരുടെ കൈയില്‍ സുരക്ഷിതനായിരിക്കുമെന്ന തോന്നാല്‍ ആകാം ചുംബനം നല്‍കി മടങ്ങിയത്. നെഞ്ചുപിളരുന്ന വേദനയിലും ആ അമ്മ ഓര്‍ത്തത് കുഞ്ഞിന്റെ നല്ല നാളെയെക്കുറിച്ചാകാം. അതാവാം കുഞ്ഞിനെ എടുത്തുകൊണ്ടു പോകുന്നത് കണ്ടിട്ടും പ്രതികരിക്കാതെ നിശബ്ദയായി നിന്നത്. എങ്കിലും നായയുടെ കണ്ണുകളില്‍ നിറയുന്ന മാതൃസ്‌നേഹവും കരളുപിളര്‍ക്കുന്ന സങ്കടവും കാണുന്നവരുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തും

A mother will always do the best for her children, even if it means never seeing them again 😭 💔

A mother will always do the best for her children, even if it means never seeing them again 😭 💔

Posted by Daily Mail on Tuesday, September 25, 2018

Related posts

Leave a Reply

*