ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്ത ജീവനക്കാര്‍ക്ക് മാതൃകാപരമായി ശിക്ഷ നല്‍കിയ കമ്പനി പൂട്ടി

ബെയ്ജിങ്: നിശ്ചിത ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ജീവനക്കാര്‍ക്ക് മാതൃകാപരമായി ശിക്ഷ നല്‍കിയ കമ്പനി പൂട്ടി. കമ്പനി നടപടിയെക്കുറിച്ച്‌ വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാരെ നടുറോഡില്‍ മുട്ടില്‍ ഇഴയിച്ചായിരുന്നു ശിക്ഷ. ഇതിന്‍റെ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. വാര്‍ഷിക ടാര്‍ഗറ്റ് കൈവരിക്കാത്തവര്‍ക്കായിരുന്നു കമ്പനിയുടെ ശിക്ഷ. കമ്പനി പതാക പിടിച്ച്‌ മുന്‍പില്‍ പോകുന്ന ആളുടെ പിന്നാലെ റോഡിലൂടെ മുട്ടില്‍ ഇഴയുന്ന ജീവനക്കാരുടെ വീഡിയോ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്ത് വന്നത്. പോലീസ് ഇടപെട്ടതിനെ തുടര്‍ന്നായിരുന്നു […]

ചരിത്ര നിമിഷം; ചന്ദ്രന്‍റെ മറുവശത്ത് വാഹനമിറക്കി ചൈന

ബെയ്ജിങ്: ആദ്യമായി ചന്ദ്രന്‍റെ മറുവശത്ത് പര്യവേക്ഷണ വാഹനമിറക്കി ചരിത്രം സൃഷ്ടിച്ച് ചൈന. ചൈനയുടെ ചാങ് 4 വാഹനമാണ് ബെയ്ജിങ് സമയം വ്യാഴാഴ്ച രാവിലെ 10. 26ന് ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ എയ്ത്‌കെന്‍ ബേസിനില്‍ ഇറങ്ങിയത്. ബഹിരാകാശ ഗവേഷണ രംഗത്ത് ആധിപത്യമുറപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളില്‍ ഒരു നാഴികക്കല്ലാണ് ഈ നേട്ടം. ചൈനയുടെ വരാനിരിക്കുന്ന ചാന്ദ്ര പര്യവേക്ഷണ പദ്ധതികളില്‍ ഒന്നാണ് ചാങ് 4 പദ്ധതി. സോവിയറ്റ് യൂണിയനും അമേരിക്കയ്ക്കും ശേഷം 2013 ല്‍ ചൈനയും ഒരുവാഹനം ചന്ദ്രനിലിറക്കി ശക്തിതെളിയിച്ചിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് […]

നൊമ്പരമായി തെരുവുനായയുടെ സ്‌നേഹചുംബനം- VIDEO

ബീയ്ജിംങ്: കരുതലും സ്‌നേഹവും മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും ബാധകമാണെന്ന് തെളിയിക്കുകയാണ് ചൈനയിലെ തെരുവോരത്തില്‍ നിന്നൊരു കാഴ്ച. സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ് ഈ ദൃശ്യങ്ങള്‍. തെരുവുനായയുടെ കുഞ്ഞുങ്ങളില്‍ ഒന്നിനെ വളര്‍ത്താനായി എടുത്തുകൊണ്ടു പോകുന്ന സ്ത്രീയെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുക. സ്‌കൂട്ടറിനരികിലേക്ക് നായക്കുട്ടിയുമായി പോകുന്ന സ്ത്രീയെ അനുഗമിക്കുന്ന അതി അമ്മയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നോവു പടര്‍ത്തുന്നത്. കുഞ്ഞിനെ പിന്തുടര്‍ന്നെത്തുന്ന അമ്മയ്ക്കരികിലേക്ക് കുഞ്ഞിനെ വച്ചു നീട്ടിയെങ്കിലും സ്‌നേഹത്തോടെ നക്കിത്തോര്‍ത്തി ഉമ്മവച്ച്‌ സങ്കടം ഉള്ളിലൊതുക്കി നടന്നകലുകയാണ് ആ തെരുവു നായ ചെയ്തത്. […]

ചൈനയില്‍ രാസവസ്തു നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി: 19 മരണം

ബെയ്ജിങ് : ചൈനയില്‍ രാസവസ്തു നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 19 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. യിബിന്‍ നഗരത്തിലെ സിച്ചുആന്‍ പരിസരത്തെ വ്യവസായ പാര്‍ക്കില്‍ ഇന്നലെ രാത്രി 6.30 ഓടെയാണ് അപകടം നടന്നത്. ഹെന്‍ഡ എന്ന കമ്പനിയുടെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത കാലങ്ങളിലായി നിരവധി വ്യവസായിക അപകടങ്ങളാണ് ചൈനയിലുണ്ടായിട്ടുള്ളത്. 2015ല്‍ ടിയാന്‍ജിന്‍ തുറമുഖ നഗരത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 165 പേരാണ് മരിച്ചത്.

ഓട്ടോറിക്ഷയില്‍ കാര്‍ കയറുമോ? വൈറലായി വീഡിയോ

ബീജിംഗ്: ഓട്ടോറിക്ഷയില്‍ ഒരു സൈക്കിള്‍ വരെ വച്ചുകെട്ടി പോകുന്നത് സാധാരണ കാഴ്ചയാണ്. എന്നാല്‍ ഒരു കാര്‍ ഓട്ടോയില്‍ കയറ്റാന്‍ പറ്റുമോ? വേണമെങ്കില്‍ പറ്റുമെന്നാണ് ചൈനക്കാര്‍ പറയുന്നത്. ഒരു സെഡാന്‍ കാര്‍ ഓട്ടോയുടെ മുകളില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഓടുന്നത്. ഓട്ടോറിക്ഷയേക്കാള്‍ പത്തിരട്ടിയെങ്കിലും ഭാരമുള്ള കാറാണ് തിരക്കേറിയ റോഡിലൂടെ പോയത്. സാഹസികമായ ഈ യാത്രയ്ക്ക് ഡ്രൈവര്‍ക്ക് വലിയ വിലയും കൊടുക്കേണ്ടിവന്നു. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പെനാലിറ്റിക്കു പുറമേ 1300 യുവാന്‍ (13,605 രൂപ) അധിക പിഴയും […]

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ 12 കാരന് കണ്ണും നടുവിരലും നഷ്ടമായി

ബീജിംഗ്: ചാര്‍ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ 12 വയസുകാരന് വലതു കണ്ണും വലതു കൈയ്യിലെ നടുവിരലും നഷ്ടമായി. ചൈനയിലാണ് സംഭവം നടന്നത്. കുട്ടിയുടെ കൈയ്യില്‍ ഉണ്ടായിരുന്ന ഫീച്ചര്‍ ഫോണാണ് ചാര്‍ജ് ചെയ്യുന്നതിനിടയില്‍ പൊട്ടിത്തെറിച്ചത്. കുറെ കാലമായി ഉപയോഗിക്കാതിരുന്ന ഫോണ്‍ എടുത്ത് മെഞ്ച് ജിസു എന്ന കുട്ടിയാണ് വീട്ടില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചത്. ഹുവാ ടാങ്ങ് വിടി-വി 59 എന്ന ഫീച്ചര്‍ ഫോണായിരുന്നു ചാര്‍ജില്‍ വെച്ചത്. ചാര്‍ജില്‍ വെച്ച്‌ ഫോണ്‍ ഓണാക്കാനായി ശ്രമിക്കുമ്പോഴാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ച്‌ […]

കുഞ്ഞിന്‍റെ ചികിത്സയ്ക്ക്‌ പണമില്ല; തെരുവില്‍ മുലപ്പാല്‍ വിറ്റ് ഒരമ്മ

ബീജിംഗ്: രോഗിയായ കുഞ്ഞിന്‍റെ ചികിത്സയ്ക്ക്‌ പണമടയ്ക്കാന്‍ ഗതിയില്ലാതെ തെരുവില്‍ മുലപ്പാല് വില്‍ക്കുകയാണ്  ഒരമ്മ. ചൈനയിലെ ഗ്വാങ്ഷി സ്വദേശികളായ താങ് എന്ന 24കാരിയുടേയും ഭര്‍ത്താവ് സിച്ചുവാന്‍റെയും നിസ്സഹായതയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയ്ക്കൊപ്പം അന്താരാഷ്ട്ര മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്. ഡിസംബറിലാണ് താങ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മാസം തികയാത്ത പ്രസവമായിരുന്നു താങിന്‍റെത്. പ്രസവത്തിനു പിന്നാലെ കുഞ്ഞുങ്ങളിലൊരാള്‍ക്ക് പനിയും അണുബാധയും പിടിപെട്ടു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും വ്യാപിച്ചതോടെ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചു.   ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റില്‍ […]

ശ​മ്പ​ള വി​വേ​ചനം; ബി​ബി​സി​യു​ടെ ചൈ​ന എ​ഡി​റ്റ​ർ കാ​രി ഗ്രേ​സി രാ​ജി​വ​ച്ചു

ബെ​യ്ജിം​ഗ്: ശ​മ്പ​ള വി​വേ​ച​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ബി​സി​യു​ടെ ചൈ​ന എ​ഡി​റ്റ​ർ കാ​രി ഗ്രേ​സി രാ​ജി​വ​ച്ചു. പു​രു​ഷ​ജീ​വ​ന​ക്കാ​ർ​ക്കു അ​ധി​കം ശ​മ്പ​ളം ന​ൽ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി ബെ​യ്ജിം​ഗ് ബ്യൂ​റോ എ​ഡി​റ്റ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന കാ​രി ഇ​തി​നു​മു​മ്പ് ബി​ബി​സി ചാ​ന​ലി​ലെ അ​വ​താ​ര​ക​യാ​യി​രു​ന്നു. ജൂ​ലൈ​യി​ൽ ബി​ബി​സി ഒ​ന്ന​ര ല​ക്ഷം പൗ​ണ്ടി​ൽ കൂടുതൽ വ​ർ​ഷ​ത്തി​ൽ ശ​മ്പ​ളം ല​ഭി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ടി​രു​ന്നു. പു​രു​ഷ എ​ഡി​റ്റ​ർ​മാ​ർ ഒ​രേ ത​സ്കി​ക​യി​ലു​ള്ള വ​നി​ത​ക​ളെ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം ശ​മ്പ​ളം വാ​ങ്ങു​ന്ന​താ​യി പ​ട്ടി​ക​യി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ഉ​യ​ർ​ന്ന ശ​മ്പ​ളം വാ​ങ്ങു​ന്ന വ​നി​താ ജീ​വ​ന​ക്കാ​രി​ക്ക് […]

തുടര്‍ച്ചയായി ഫോണില്‍ ഗെയിമിലേര്‍പ്പെട്ട യുവതിക്ക് കാഴ്ച നഷ്ടമായി

ബെയ്ജിംഗ് : സ്മാര്‍ട്ട് ഫോണ്‍ വ്യാപകമായതോടെ അതുമായി ബന്ധപ്പെട്ടിട്ടുള്ള പുതിയ അസുഖങ്ങളും റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് . ചൈനയിലെ ഷാന്‍ഷി പ്രവിശ്യയില്‍ തുടര്‍ച്ചയായി 24 മണിക്കൂര്‍ സ്മാര്‍ട്ട്ഫോണില്‍ മുഴുകിയ യുവതിക്ക് കാഴ്ച നഷ്ടമായി. സ്മാര്‍ട്ട്ഫോണില്‍ നിര്‍ത്താതെ ഗെയിമിലേര്‍പ്പെട്ട  21 വയസുകാരിക്കാണ് കാഴ്ച നഷ്ടമായത്. യുവതി ധനകാര്യസ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു. ഓണ്‍ലൈന്‍ ഗെയിമായ ‘ഹോണര്‍ ഓഫ് കിങ്സ്’ എന്ന ഗെയിമിന് ഇവര്‍ അടിമയായിരുന്നു. ജോലിക്ക് ശേഷവും അവധി ദിവസങ്ങളിലും യുവതി ഗെയിമിലേര്‍പ്പെടുക പതിവായിരുന്നു.  ഗെയിമിന് അടിമയായതോടെ കാഴ്ച ക്രമേണ മങ്ങുകയും പൂര്‍ണമായി നഷ്ടമാവുകയുമായിരുന്നു. തുടര്‍ച്ചയായി […]