ചരിത്ര നിമിഷം; ചന്ദ്രന്‍റെ മറുവശത്ത് വാഹനമിറക്കി ചൈന

ബെയ്ജിങ്: ആദ്യമായി ചന്ദ്രന്‍റെ മറുവശത്ത് പര്യവേക്ഷണ വാഹനമിറക്കി ചരിത്രം സൃഷ്ടിച്ച് ചൈന. ചൈനയുടെ ചാങ് 4 വാഹനമാണ് ബെയ്ജിങ് സമയം വ്യാഴാഴ്ച രാവിലെ 10. 26ന് ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ എയ്ത്‌കെന്‍ ബേസിനില്‍ ഇറങ്ങിയത്. ബഹിരാകാശ ഗവേഷണ രംഗത്ത് ആധിപത്യമുറപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളില്‍ ഒരു നാഴികക്കല്ലാണ് ഈ നേട്ടം. ചൈനയുടെ വരാനിരിക്കുന്ന ചാന്ദ്ര പര്യവേക്ഷണ പദ്ധതികളില്‍ ഒന്നാണ് ചാങ് 4 പദ്ധതി.

സോവിയറ്റ് യൂണിയനും അമേരിക്കയ്ക്കും ശേഷം 2013 ല്‍ ചൈനയും ഒരുവാഹനം ചന്ദ്രനിലിറക്കി ശക്തിതെളിയിച്ചിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് ചന്ദ്രന്‍റെ മറുവശത്ത് ഒരു പേടകം ഇറക്കുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് ചൈന ലോക നിലവാരം ആര്‍ജിച്ചതായി മകാവു ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ പ്രൊഫസറും ചൈനയുടെ ബഹിരാകാശ ഗവേഷണ പദ്ധതികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഷു മെങ്ഹുവ പറഞ്ഞു. അമേരിക്ക ചെയ്യാന്‍ ധൈര്യം കാണിക്കാത്തത് നമ്മള്‍ ചൈനീസ് ജനത ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ എട്ടിന് സിച്വാനിലെ ഷിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്‍ററില്‍ നിന്നാണ് ചാങ്‌സ് 4 വിക്ഷേപിച്ചത്. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് വാഹനം ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിയത്. ആദ്യ ലൂണാര്‍ ലോ ഫ്രീക്വന്‍സി റേഡിയോ ആസ്‌ട്രോണമി പരീക്ഷണം, ഗുരുത്വാകര്‍ഷണം കുറഞ്ഞ അന്തരീക്ഷത്തില്‍ സസ്യങ്ങള്‍ വളരുമോ, ജലവും മറ്റ് വിഭവങ്ങളും ഉണ്ടോ എന്ന് പരിശോധിക്കുക ഉള്‍പ്പടെയുള്ള ചുമതലകളാണ് ചാങ്‌സ്4 വാഹനത്തിനുള്ളത്. ക്യാമറകള്‍, ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍, സ്‌പെക്ട്രോമീറ്റര്‍ പോലുള്ള ഉപകരണങ്ങള്‍ അതിലുണ്ട്.

 

prp

Related posts

Leave a Reply

*