ചരിത്ര നിമിഷം; ചന്ദ്രന്‍റെ മറുവശത്ത് വാഹനമിറക്കി ചൈന

ബെയ്ജിങ്: ആദ്യമായി ചന്ദ്രന്‍റെ മറുവശത്ത് പര്യവേക്ഷണ വാഹനമിറക്കി ചരിത്രം സൃഷ്ടിച്ച് ചൈന. ചൈനയുടെ ചാങ് 4 വാഹനമാണ് ബെയ്ജിങ് സമയം വ്യാഴാഴ്ച രാവിലെ 10. 26ന് ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ എയ്ത്‌കെന്‍ ബേസിനില്‍ ഇറങ്ങിയത്. ബഹിരാകാശ ഗവേഷണ രംഗത്ത് ആധിപത്യമുറപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളില്‍ ഒരു നാഴികക്കല്ലാണ് ഈ നേട്ടം. ചൈനയുടെ വരാനിരിക്കുന്ന ചാന്ദ്ര പര്യവേക്ഷണ പദ്ധതികളില്‍ ഒന്നാണ് ചാങ് 4 പദ്ധതി. സോവിയറ്റ് യൂണിയനും അമേരിക്കയ്ക്കും ശേഷം 2013 ല്‍ ചൈനയും ഒരുവാഹനം ചന്ദ്രനിലിറക്കി ശക്തിതെളിയിച്ചിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് […]