കേരളസര്‍ക്കാര്‍ ഹിന്ദുക്കളെ പട്ടാപ്പകല്‍ മാനഭംഗപ്പെടുത്തിയത് പോലെയെന്ന്‍ ബിജെപി മന്ത്രി

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശം സാധ്യമായ വിഷയത്തിനു രൂക്ഷഭാഷയില്‍ പ്രതികരിച്ചു കൊണ്ട് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. കേരള സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്തതു ഹിന്ദുക്കളെ പകല്‍ വെളിച്ചത്തില്‍ മാനഭംഗപ്പെടുത്തിയതുപോലെയാണെന്നു  മന്ത്രി പറഞ്ഞു. രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ തുടരുന്നതിനിടെയാണു മന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഇടതുപക്ഷം എന്നിവരുടെ നിലപാടുകള്‍ കാരണം കേരളമാകെ ഇപ്പോള്‍ ആശയക്കുഴപ്പത്തിലായിരിക്കുന്നു.  ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ നിലപാടിനെ അംഗീകരിക്കുന്നു. പക്ഷേ ക്രമസമാധാനം സംസ്ഥാനത്തിന്‍റെ ചുമതലയാണ്.  അതുകൊണ്ടു ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കാത്ത രീതിയില്‍ നയതന്ത്രപരമായി വിഷയം കൈകാര്യം ചെയ്യണമായിരുന്നു അദ്ദേഹം പറഞ്ഞു.കേരള സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. ഹിന്ദു ജനങ്ങളെ പകല്‍വെളിച്ചത്തില്‍ മാനഭംഗപ്പെടുത്തുകയാണ് ഇതെന്നും അനന്ത് കുമാര്‍ ഹെഗ്‌ഡെ തുറന്നടിച്ചു. ശബരിമല വിഷയത്തില്‍ ഇതാദ്യമായാണ് ഒരു കേന്ദ്രമന്ത്രി ഇത്ര രൂക്ഷമായ ഭാഷയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നത്.

നേരത്തേ കര്‍ണാടകയില്‍ മന്ത്രിക്കെതിരെ പ്രതിഷേധിച്ച ദലിത് പ്രക്ഷോഭകരെ റോഡില്‍ കുരയ്ക്കുന്ന പട്ടികളെന്നാണു ഹെഗ്‌ഡെ വിശേഷിപ്പിച്ചത്കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷത്തെ കാക്ക, കുറുക്കന്‍ എന്നൊക്കെയും മന്ത്രി വിളിച്ചിരുന്നു. മന്ത്രിയുടെ ഭാഷ നിയന്ത്രിക്കണമെന്ന് ബിജെപി സഖ്യകക്ഷിയായ ജെഡിയു തന്നെ ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയിലെ മതേതരം എന്ന വാക്ക് നീക്കുമെന്ന് 2017ല്‍ പറഞ്ഞു വന്‍വിവാദമുണ്ടാക്കിയതും അനന്ത് കുമാര്‍ ഹെഗ്‌ഡെ ആയിരുന്നു.

prp

Related posts

Leave a Reply

*