ന്യൂഡല്‍ഹി: ഫേസ്ബുക്കിന് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഫേസ്ബുക്കിന് മുന്നറിയിപ്പുമായി രംഗത്തെത്തതിയത്.
50 മില്യണ്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഫേസ്ബുക്ക് ചോര്‍ത്തിയെന്ന വാര്‍ത്തകള്‍ക്കിടയിലാണ് രവിശങ്കര്‍ പ്രസാദിന്റെ ട്വീറ്റ്.-
പൗരന്‍മാരെ ശാക്തികരി ക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങളുടെ പങ്ക് അംഗീകരിക്കുന്നത്. പക്ഷേ സാമൂഹിക മാധ്യമങ്ങളിലെ വിദേശ സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് രവിശങ്കര്‍ പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.

