തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുതിയ ആരോഗ്യ നയം പ്രഖ്യാപിച്ചു. സ്കൂള്‍ പ്രവേശനത്തിന് വാക്സിന്‍ എടുത്തെന്ന രേഖ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ. പുതിയ ആരോഗ്യ നയത്തില്‍ സ്കൂള്‍ പ്രവേശനത്തിന് വാക്സിന്‍ നിര്‍ബന്ധമാക്കി. വാക്സിന്‍ വിരുദ്ധ പ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ആരോഗ്യനയത്തിന്‍റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ആരോഗ്യവകുപ്പിനെ രണ്ടായി വിഭജിക്കും. പൊതുജനാരോഗ്യം, ക്ലിനിക്കല്‍ എന്നിങ്ങനെ രണ്ട് വകുപ്പുകള്‍ രൂപീകരിക്കണമെന്ന് ആരോഗ്യ നയത്തില്‍ ശുപാര്‍ശ. മെഡിക്കല്‍ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്. കൂടാതെ, പരാതികള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ ഓംബുഡ്സ്മാന്‍ വേണമെന്നും നിര്‍ദേശം […]
Tag: m.r.vaccination
സെഫുറോക്സിം കുത്തിവയ്പ്പിനെ തുടര്‍ന്ന് അലര്‍ജി ; 20 പേര്‍ ആശുപത്രിയില്‍
തിരുവനന്തപുരം: മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്ത മരുന്നില്‍ നിന്ന് അലര്‍ജിയുണ്ടായതിനെ തുടര്‍ന്ന് ഇരുപത് പേര്‍ ആശുപത്രിയില്‍. ഇവരില്‍ അഞ്ചു പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. സെഫുറോക്സിം കുത്തിവയ്പ്പിനെ തുടര്‍ന്നാണ് രോഗികള്‍ക്ക് അലര്‍ജി ഉണ്ടായത്. മനുഷ്യശരീരത്തിലെ ചില അണുബാധകള്‍ക്കുള്ള പ്രതിരോധ മരുന്നാണ് സെഫുറോക്സിം. സംഭവത്തെ തുടര്‍ന്ന് സെഫുറോക്സിം വിതരണം നിറുത്തി വയ്ക്കാന്‍ ആരോഗ്യ വകുപ്പ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കി.
എംആര്‍ വാക്സിനേഷന്‍ നല്‍കാനുള്ള കാലാവധി ഡിസംബര്‍ 1 വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് മീസില്‍സ് റുബെല്ല വാക്സിന്‍ കുത്തിവെയ്പ്പ് നല്‍കുന്നതിനുള്ള സമയപരിധി നീട്ടി. ക്യാംപയിന്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഡിസംബര്‍ ഒന്ന് വരെ നീട്ടിയിരിക്കുന്നത്. നേരത്തെ രണ്ട് തവണ പ്രതിരോധ കുത്തിവെയ്പ്പിനുള്ള സമയപരിധി കൂട്ടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ലക്ഷ്യം ഫലം കാണാത്ത പശ്ചാത്തലത്തിലാണ് പ്രതിരോധ കുത്തിവെയ്പ്പിനുള്ള സമയപരിധി വീണ്ടും നീട്ടിയിരിക്കുന്നത്. എഴുപത്താറു ലക്ഷം കുട്ടികളെ ലക്ഷ്യമിട്ട പദ്ധതിയില്‍ ഇതുവരെ കുത്തിവയ്പ്പെടുത്തത് അറുപത്തിയൊന്നു ലക്ഷം പേര്‍ മാത്രമാണ്.



