എംആര്‍ വാക്സിനേഷന്‍ നല്‍കാനുള്ള കാലാവധി ഡിസംബര്‍ 1 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത്  മീസില്‍സ് റുബെല്ല വാക്സിന്‍ കുത്തിവെയ്പ്പ് നല്‍കുന്നതിനുള്ള സമയപരിധി നീട്ടി. ക്യാംപയിന്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഡിസംബര്‍ ഒന്ന് വരെ നീട്ടിയിരിക്കുന്നത്.

നേരത്തെ രണ്ട് തവണ പ്രതിരോധ കുത്തിവെയ്പ്പിനുള്ള സമയപരിധി കൂട്ടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ലക്ഷ്യം ഫലം കാണാത്ത പശ്ചാത്തലത്തിലാണ് പ്രതിരോധ കുത്തിവെയ്പ്പിനുള്ള സമയപരിധി വീണ്ടും നീട്ടിയിരിക്കുന്നത്.

എഴുപത്താറു ലക്ഷം കുട്ടികളെ ലക്ഷ്യമിട്ട പദ്ധതിയില്‍  ഇതുവരെ കുത്തിവയ്പ്പെടുത്തത്  അറുപത്തിയൊന്നു ലക്ഷം പേര്‍ മാത്രമാണ്.

 

 

prp

Related posts

Leave a Reply

*