നിപ്പാ വൈറസ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ വൈകുന്നു

കോഴിക്കോട്: രോഗം പടരുന്നതു തടയാന്‍ ബന്ധുക്കള്‍ക്കു പോലും വിട്ടുനല്‍കാതെ പൊതുശ്മശാനത്തിലെത്തിച്ച മൃതദേഹം സംസ്‌കരിക്കാനായില്ല. നിപ്പാ ബാധിച്ചു മരിച്ച അശോകന്‍റെ മൃതദേഹമാണ്, മാവൂര്‍ റോഡ് വൈദ്യുതി ശ്മശാനത്തിലെ സാങ്കേതിക തകരാറുമൂലം സംസ്‌കരിക്കാന്‍ വൈകിയത്.

മാവൂര്‍ റോഡ് ശ്മശാനത്തിലെ ഇലക്‌ട്രിക് സംവിധാനം കേടാണെന്ന് അധികൃതര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. വൈദ്യുത ശ്മശാനത്തില്‍ ഫാന്‍ തകരാറാണെന്ന് അധികൃതര്‍ വിശദമാക്കി. സംസ്‌കാരം വൈകുന്നതില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു.

ചൊവ്വാഴ്ച രാവിലെ മരിച്ച അശോകന്‍റെ മൃതദേഹം വൈകുന്നേരവും സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആരോഗ്യവകുപ്പ് അധികൃതര്‍ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

prp

Related posts

Leave a Reply

*