വനിതാ മതില്‍; മഞ്ജു വാര്യര്‍ക്കെതിരെ തുറന്നടിച്ച്‌ എം.എം മണി

തിരുവനന്തപുരം: വനിതാ മതിലില്‍ നിന്ന് പിന്മാറിയ നടി മഞ്ജു വാര്യര്‍ക്കെതിരെ മന്ത്രി എം.എം.മണി. മഞ്ജു വാര്യരെ ആശ്രയിച്ചിട്ടല്ല വനിതാ മതില്‍ തീരുമാനിച്ചത്. അവര്‍ പിന്‍മാറിയാലും വനിതാ മതിലിന് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മഞ്ജു വാര്യര്‍ വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ നടി പിന്തുണ പിന്‍വലിക്കുകയും ചെയ്തു. സര്‍ക്കാരിന്‍റെ ഒട്ടേറെ പരിപാടികളില്‍ സഹകരിച്ചിട്ടുണ്ട്. എന്നാല്‍ വനിതാ മതിലിന് ഇതിനോടകം ഒരു രാഷ്ട്രീയ മുഖം കൈവന്നിട്ടുണ്ടെന്നും പറ‍ഞ്ഞായിരുന്നു മഞ്ജുവിന്‍റെ പിന്‍മാറല്‍ പ്രഖ്യാപനം.

അതേ സമയം മഞ്ജുവിന്‍റെ പിന്‍മാറ്റം തിരിച്ചറിവാണെന്ന് ന്യായീകരിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനെന്ന ലക്ഷ്യവുമായി നടത്തുന്ന വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. കാര്യങ്ങള്‍ ബോധ്യമയത് കൊണ്ടാണ് നടി വനിതാമതിലിന് നല്‍കിയ പിന്തുണ പിന്‍വലിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.

വനിതാ മതിലിനായി സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാരെയും ആര്‍.ടി.ഒമാരെയും നിര്‍ബന്ധിക്കുകയാണ്. വനിതാ മതിലിനായി സെക്രട്ടറിയേറ്റില്‍ പ്രത്യേക ഓഫീസ് തുറന്നെന്നും ചെന്നിത്തല ആരോപിച്ചു. മതേതര വാദികളായ ആരും വനിതാ മതിലില്‍ പങ്കെടുക്കില്ല. പ്രതിപക്ഷത്തെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ഒഴിവാക്കിയാണ് സര്‍ക്കാര്‍ വനിതാ മതിലിനായി ഒരുങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

prp

Related posts

Leave a Reply

*