മണിയെ ബ്ലാക്ക് മണിയെന്ന് വിളിച്ച് പീതാംബരക്കുറുപ്പ്; പരാമര്‍ശം വിവാദത്തിലേക്ക്

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം. മണിയെ നിറത്തിന്‍റെ പേരില്‍ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍. പീതാംബരക്കുറുപ്പ്. കേരളം അനുഭവിച്ച പ്രളയത്തിന്‍റെ കാരണക്കാരന്‍ ബ്ലാക്ക് മണിയാണെന്നായിരുന്നു പീതാംബരക്കുറിപ്പിന്‍റെ പരാമര്‍ശം. ആറ്റിങ്ങല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്‍റെ നെടുമങ്ങാട് നിയോജകമണ്ഡലം കണ്‍വന്‍ഷനില്‍ വച്ചായിരുന്നു പീതാംബരക്കുറിപ്പിന്‍റെ പരാമര്‍ശം.

മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് തെന്നില ബാലകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് എന്‍.പീതാംബരക്കുറുപ്പ് മന്ത്രി എം.എം.മണിയെ നിറത്തിന്‍റെ പേരില്‍ പരിഹസിച്ചത്. ഡാമുകള്‍ ഒന്നിച്ചുതുറന്നുവിടാന്‍ കാരണക്കാരന്‍ എം.എം.മണിയാണെന്ന് സമര്‍ത്ഥിക്കാനായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമം.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളികളെ പരാമര്‍ശിച്ചിട്ട കെ.ടി.ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റും വിവാദമായിരുന്നു. ജലീലിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് നിറത്തിന്‍റെ പേരിലുള്ള അധിക്ഷേപവുമായി എന്‍.പീതാംബരക്കുറുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

prp

Related posts

Leave a Reply

*