അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചു: എം എം മണി

കോട്ടയം: പ്രളയ വിഷയത്തില്‍ അമിക്കസ് ക്യൂറിക്കെതിരെ വൈദ്യുതമന്ത്രി എം എം മണി. അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചു. മുന്‍ യുപിഎ സര്‍ക്കാരിന്‍റെ ആളാണ് അമിക്കസ് ക്യൂറി. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ചോര്‍ത്തി നല്‍കിയെന്നും മണി ആരോപിച്ചു. മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. പ്രളയകാലത്ത് ഡാമുകള്‍ തുറന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. ഇതേക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തെ ദുരിതത്തില്‍ മുക്കിയ മഹാപ്രളയത്തിനു കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും […]

മണിയെ ബ്ലാക്ക് മണിയെന്ന് വിളിച്ച് പീതാംബരക്കുറുപ്പ്; പരാമര്‍ശം വിവാദത്തിലേക്ക്

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം. മണിയെ നിറത്തിന്‍റെ പേരില്‍ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍. പീതാംബരക്കുറുപ്പ്. കേരളം അനുഭവിച്ച പ്രളയത്തിന്‍റെ കാരണക്കാരന്‍ ബ്ലാക്ക് മണിയാണെന്നായിരുന്നു പീതാംബരക്കുറിപ്പിന്‍റെ പരാമര്‍ശം. ആറ്റിങ്ങല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്‍റെ നെടുമങ്ങാട് നിയോജകമണ്ഡലം കണ്‍വന്‍ഷനില്‍ വച്ചായിരുന്നു പീതാംബരക്കുറിപ്പിന്‍റെ പരാമര്‍ശം. മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് തെന്നില ബാലകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് എന്‍.പീതാംബരക്കുറുപ്പ് മന്ത്രി എം.എം.മണിയെ നിറത്തിന്‍റെ പേരില്‍ പരിഹസിച്ചത്. ഡാമുകള്‍ ഒന്നിച്ചുതുറന്നുവിടാന്‍ കാരണക്കാരന്‍ എം.എം.മണിയാണെന്ന് സമര്‍ത്ഥിക്കാനായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമം. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവുമായി […]

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ഉടൻ . നിരക്ക് വർധിപ്പിക്കാൻ റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകിയെന്ന് കെഎസ്ഇബി ചെയർമാൻ എൻഎസ് പിള്ള പറഞ്ഞു.വൈദ്യതി നിരക്ക് വർധന സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷൻ തീരുമാനം ഉടൻ ഉണ്ടായേക്കും. പവർഫാക്ടർ ഇൻസിന്‍റീവിനുള്ള പരിധി .9 ൽ നിന്ന് .95 ആക്കി വർധിപ്പിക്കുന്നതടക്കമുള്ള ആവശ്യം കെഎസ്ഇബി കമ്മീഷനെ അറിയിച്ചിട്ടുണ്ട്. വേനൽകാലത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല. ഇടുക്കിയിൽ പുതിയ ഡാം പരിഗണനയിലില്ലെന്നും നിലവിലെ ഡാമിൽനിന്ന് തന്നെ അധിക ഉദ്പാദനമാണ് ലക്ഷ്യമെന്നും മന്ത്രി എംഎം […]

ശബരിമലയില്‍ നിരവധി സ്ത്രീകള്‍ കയറി, ഇനിയും കയറും: എം. എം മണി

കൊട്ടാരക്കര: നിരവധി സ്ത്രീകള്‍ ഇനിയും ശബരിമലയില്‍ കയറുമെന്ന് മന്ത്രി എം. എം മണി. അമ്പതിനായിരം സ്ത്രീകളെ കെട്ടും കെട്ടിച്ച്‌ ശബരിമലയിലെത്തിക്കാനുള്ള കരുത്ത് സി.പി.എമ്മിനുണ്ട്. അവിടെ ഒരുത്തനും അത് തടയാന്‍ കാണില്ല. എന്നാല്‍ അത് സി.പി.എമ്മിന്‍റെ ജോലിയല്ലെന്നും മന്ത്രി വ്യക്തമാക്കി. കൊട്ടാരക്കരയില്‍ അബ്‌ദുള്‍ മജീദ് അനുസ്‌മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘തന്ത്രിയെ അയ്യപ്പന്‍ നേരിട്ടു നിയമിച്ചതല്ല. സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്‍റെ ബ്രഹ്മചര്യം നഷ്‌ടപ്പെടുമെന്നു പറയുന്നത് വ്യാജമാണ്. തന്ത്രി ലൗകികജീവിതം നയിക്കുന്ന ആളും മക്കളുള്ള ആളുമാണ്. എന്നിട്ട് എന്തു ദോഷമാണ് […]

യുവതികള്‍ വന്നാല്‍ ഇനിയും സംരംക്ഷണം നല്‍കും: എം എം മണി

പത്തനംതിട്ട: ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കപ്പെട്ടുകൊണ്ട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ ഇനിയും യുവതികള്‍ വന്നാല്‍ സംരംക്ഷണം നല്‍കുമെന്ന് മന്ത്രി എം.എം.മണി. അതേസമയം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഓരോ വിഷയത്തിലും ഓരോ അഭിപ്രായങ്ങളുണ്ടാകുമെന്നും മണി പറഞ്ഞു. ശബരിമല എന്നുള്ളത് വിശ്വാസികള്‍ക്കുള്ളതാണെന്നും ആക്റ്റിവിസ്റ്റുകള്‍ക്ക് ഉള്ളതല്ലെന്നുമുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പറ്റിയായിരുന്നു മണിയുടെ പ്രതികരണം. എസ്.എന്‍.ഡി.പി യോഗം വിശ്വാസികള്‍ക്കൊപ്പമാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. അതേസമയം ജനുവരി ഒന്നിന് സര്‍ക്കാര്‍ നടത്തിയ വനിതാ മതിലിന് പിന്തുണ നല്‍കിയതും വെള്ളാപ്പള്ളിയായിരുന്നു.  ഇതിനെതിരെ […]

‘തോന്നിവാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ല’; സനലിന്‍റെ ഭാര്യയ്ക്ക് മന്ത്രിയുടെ ശാസന

തിരുവനന്തപുരം: സഹായമഭ്യര്‍ത്ഥിച്ച്‌ വിളിച്ചപ്പോള്‍ മന്ത്രി എം എം മണി ശകാരിച്ചതായി നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്‍റെ ഭാര്യ വിജി. സെക്രട്ടേറിയേറ്റിലെ സമരത്തിന്‍റെ ഭാഗമായി ഫോണില്‍ വിളിച്ചപ്പോളാണ് മന്ത്രി ശകാരിച്ചത്. തോന്നിവാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ലെന്ന് മന്ത്രി പറഞ്ഞതായി വിജി പറഞ്ഞു. സനല്‍ കുമാറിന്‍റെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ജോലിയും നഷ്ടപരിഹാരവും ഇതുവരെ ലഭിക്കാത്തതിനെ തുടര്‍ന്ന് വിജി സെക്രട്ടേറിയേറ്റിന് മുമ്പില്‍ നടത്തുന്ന സമരം ഇത് പത്താം ദിവസമെത്തി നില്‍ക്കുകയാണ്. സനല്‍ കുമാറിന്‍റെ ഭാര്യയും രണ്ടുകുട്ടികളും അമ്മയുമാണ് […]

വനിതാ മതില്‍; മഞ്ജു വാര്യര്‍ക്കെതിരെ തുറന്നടിച്ച്‌ എം.എം മണി

തിരുവനന്തപുരം: വനിതാ മതിലില്‍ നിന്ന് പിന്മാറിയ നടി മഞ്ജു വാര്യര്‍ക്കെതിരെ മന്ത്രി എം.എം.മണി. മഞ്ജു വാര്യരെ ആശ്രയിച്ചിട്ടല്ല വനിതാ മതില്‍ തീരുമാനിച്ചത്. അവര്‍ പിന്‍മാറിയാലും വനിതാ മതിലിന് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മഞ്ജു വാര്യര്‍ വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ നടി പിന്തുണ പിന്‍വലിക്കുകയും ചെയ്തു. സര്‍ക്കാരിന്‍റെ ഒട്ടേറെ പരിപാടികളില്‍ സഹകരിച്ചിട്ടുണ്ട്. എന്നാല്‍ വനിതാ മതിലിന് ഇതിനോടകം ഒരു രാഷ്ട്രീയ മുഖം കൈവന്നിട്ടുണ്ടെന്നും പറ‍ഞ്ഞായിരുന്നു മഞ്ജുവിന്‍റെ […]

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കും: എം.എം മണി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി. പ്രളയം കാരണം ആറ് പവര്‍ഹൗസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടതായും മണി മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതി ഉത്പാദനത്തില്‍ 350 മെഗാവാട്ടിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര പൂളില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയിലും കുറവുണ്ടായി. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് എം.എം.മണി

കട്ടപ്പന: ഇടുക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് മന്ത്രി എം.എം.മണി. മന്ത്രിമാര്‍ രണ്ട് തട്ടിലാണെന്ന വാര്‍ത്ത തെറ്റാണ്. വൈദ്യുതി ബോര്‍ഡിന് വേറിട്ടുള്ള നിലപാടില്ലെന്നും മന്ത്രി പറഞ്ഞു. ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കുക തന്നെ ചെയ്യും. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എം.എം.മണി വ്യക്തമാക്കി. ആവശ്യംവന്നാല്‍ ഇടുക്കി ഡാം അടക്കമുള്ള ജലസംഭരണികള്‍ തുറക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതാണ്. അതിനുള്ള നടപടികളും എടുത്തിട്ടുണ്ട്. മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം ഡാം തുറക്കുകയാണെങ്കില്‍ അഞ്ചു ഷട്ടറുകളും ഒരുമിച്ച് […]

വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് എം.എം മണി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം മണി. കെ.എ.സ്.ഇ.ബിക്ക് 7300 കോടിയുടെ കടബാധ്യതയുണ്ട്. വൈദ്യുതി നിരക്ക് കൂട്ടാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെങ്കിലും സ്വാഭാവിക വര്‍ധനവ് വേണ്ടിവരുമെന്നാണ് കരുതുന്നത്. അതല്ലാതെ തല്‍ക്കാലം ബോര്‍ഡിന് മുന്നില്‍ മറ്റ് വഴികളില്ല. ബോര്‍ഡിന്‍റെ ചെലവ് വൈദ്യുതി നിരക്കിലൂടെ മാത്രമേ ഈടാക്കാനാകൂ എന്നും എം. എം. മണി പറഞ്ഞു. അതിരപ്പിള്ളി പദ്ധതി തല്‍ക്കാലം നടപ്പാക്കാന്‍ സാധ്യതയില്ല. പദ്ധതിയില്‍ തനിക്ക് താല്‍പര്യമുണ്ടെങ്കിലും മുന്നണിയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും എം.എം. മണി പറഞ്ഞു.