മെസിയും കൂട്ടരും ചെഗുവേരയുടെ പിന്മുറക്കാര്‍: എം എം മണി

കൊച്ചി:പലസ്തീന്‍റെ അഭ്യര്‍ത്ഥന മാനിച്ച്‌ ഇസ്രായേലുമായുളള സന്നാഹ മത്സരം ഉപേക്ഷിച്ച അര്‍ജന്‍റീനയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ മന്ത്രി എം എം മണി. അനീതിക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയര്‍ത്തിയ ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസിയും കൂട്ടരുമെന്ന് എം എം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ഇസ്രായേലുമായുളള സന്നാഹമത്സരത്തില്‍ നിന്നും പിന്‍വാങ്ങാന്‍ അര്‍ജന്‍റീന തീരുമാനിച്ചത്. തങ്ങളുടെ രാജ്യത്തെ നിരന്തരം ആക്രമിക്കുന്ന ഇസ്രായേലുമായുളള സന്നാഹ മത്സരത്തില്‍ നിന്നും അര്‍ജന്‍റീന പിന്‍വാങ്ങണമെന്ന് പലസ്തീന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു അര്‍ജന്‍റീനയുടെ നിലപാട്. ഇതിന് ഐക്യദാര്‍ഡ്യം […]

യുഡിഎഫിനെ പരിഹസിച്ച്‌ എം എം മണി

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ പരാജയപ്പെട്ട കോണ്‍ഗ്രസിനെ പരിഹസിച്ച്‌ മന്ത്രി എം എം മണി രംഗത്ത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയത്തിന് പിന്നാലെ ‘ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം’ എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസിനെ മണി വിമര്‍ശിച്ചത്. ജനാധിപത്യത്തിലെ അന്തിമ വിധികര്‍ത്താക്കള്‍ ജനങ്ങളാണെന്ന് കോട്ടിട്ട മാധ്യമ തമ്പുരാക്കന്‍മാര്‍ മനസ്സിലാക്കുന്നത് നല്ലതാണെന്നും വര്‍ഗീയവാദികളോടും കപട മതേതരവാദികളോടും ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞ ചെങ്ങന്നൂര്‍ ജനതയ്ക്ക് അഭിവാദ്യങ്ങള്‍ നേരുന്നതായും മണി പോസ്റ്റില്‍ കുറിച്ചു.

ഈ വര്‍ഷം ലോഡ് ഷെഡിങ് ഉണ്ടാവില്ലെന്ന് എം.എം മണി

തിരുവനന്തപുരം: ഈ വര്‍ഷം ലോഡ് ഷെഡിങ് ഉണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ലോഡ് ഷെഡിങ് ഒഴിവാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ വൈദ്യുതി വാങ്ങാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും മന്ത്രി വ്യക്തമാക്കി. സമവായമില്ലാതെ അതിരപ്പിള്ളി പദ്ധതിയെപ്പറ്റി ചിന്തിക്കാനാവില്ല.  രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സമവായമുണ്ടെങ്കില്‍ ഉടന്‍ തന്നെ പദ്ധതി തുടങ്ങുമെന്നും മന്ത്രി എം.എം മണി പറഞ്ഞു. അതേസമയം സംസ്ഥാനം സൗരോജ്ജമേഖലയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.    

സി.പി.ഐയുടെ പ്രവര്‍ത്തനം പ്രത്യേക മുന്നണിയെ പോലെ: എം.എം മണി

തിരുവനന്തപുരം: സി.പി.ഐക്കെതിരെ വീണ്ടും ആഞ്ഞടിച്ച്‌ എം.എം മണി. ഒരു പ്രത്യേക മുന്നണി പോലെയാണ് സി.പി.ഐയുടെ പ്രവര്‍ത്തനമെന്നും ഇത്തരക്കാരെ സംരക്ഷിക്കാനായി സിപിഎമ്മിനു ബാധ്യതയില്ലെന്നും മണി ആരോപിച്ചു. മുഖ്യമന്ത്രി  അറിയാതെ മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ അന്വേഷണം നടത്തുന്നു. ഇത് എവിടെ നടക്കുന്ന കാര്യമാണ്. എന്നിട്ടും മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടി സി.പി.എം നിലകൊണ്ടെന്നും മണി പറഞ്ഞു.  റവന്യൂ വകുപ്പ് മുഖ്യമന്ത്രിയോട് ആലോചിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. ജോയിസ് ജോര്‍ജിന്‍റെ പട്ടയം   റദ്ദാക്കിയത് തെറ്റാണ്, അദ്ദേഹത്തെ തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നത് . ഇതു കോണ്‍ഗ്രസിനെ സഹായിക്കാനായി ചെയ്ത നടപടിയാണെന്നും മണി കൂട്ടിച്ചേര്‍ത്തു.   […]