കോഴിക്കോട് മിഠായിത്തെരുവില്‍ സംഘര്‍ഷം രൂക്ഷമാകുന്നു; പൊലീസ് രണ്ടു തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു

കോഴിക്കോട്: ശബരിമല കര്‍മസമിതി നടത്തുന്ന ഹര്‍ത്താലിനിടെ കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ തുറന്നു. വ്യാപാരികള്‍ കടകള്‍ തുറന്നതിനെത്തുടര്‍ന്ന് ഹര്‍ത്താല്‍ അനുകൂലികളെത്തി അടപ്പിക്കാന്‍ ശ്രമം നടത്തിയത് സംഘര്‍ഷത്തിനിടയാക്കി.

കടകള്‍ തുറക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഒരു വശത്തുകൂടി ശബരിമല കര്‍മസമിതിയുടെ പ്രതിഷേധവും മറുവശത്തുകൂടി ഡിവൈഎഫ്‌ഐക്കാരും പ്രതിഷേധം നടത്തിയതിനെത്തുടര്‍ന്ന് പൊലീസ് രണ്ടു തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. മേഖലയിലെ സ്ഥിതി സാധാരണനിലയില്‍ ആയിട്ടില്ല. ഇപ്പോള്‍ കടകള്‍ അടഞ്ഞുകിടക്കുകയാണ്. അതേസമയം, സംഭവങ്ങളില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

തൃശൂര്‍ നഗരത്തില്‍ കട തുറക്കാനുള്ള വ്യാപാരികളുടെ ശ്രമം ഹര്‍ത്താലനുകൂലികള്‍ തടഞ്ഞിരുന്നു. വയനാട്ടില്‍ പലയിടത്തും വ്യാപാരികള്‍ കടകള്‍ തുറന്നു. അടപ്പിക്കാനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തൃശൂരില്‍ ശക്തന്‍ നഗറില്‍ കര്‍ണാടക ആര്‍ടിസി ബസിനു നേരെ കല്ലേറ്. കുഴൂരില്‍ സിപിഎം ഓഫീസിനും കൊച്ചുകടവില്‍ ബിജെപി ഓഫിസിനും നേരെ കല്ലേറുണ്ടായി. പാലക്കാട് ഒറ്റപ്പാലത്തത് സിപിഎം– ബിജെപി പ്രകടനം നേര്‍ക്കുനേര്‍ വന്നതിനെത്തുടര്‍ന്നു സംഘര്‍ഷം. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഒരു പൊലീസുകാരന് പരുക്കേറ്റു.

prp

Related posts

Leave a Reply

*