മമ്മൂക്ക നിസാര കാര്യങ്ങള്‍ക്ക് പിണങ്ങുകയും മുഖം വീര്‍പ്പിക്കുകയും ചെയ്യും: ഉര്‍വശി

മമ്മൂട്ടിയെക്കുറിച്ച് നടി ഉര്‍വശി രസകരമായ കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ്. കുട്ടികളുടെ സ്വഭാവമാണ് മമ്മൂട്ടിക്കെന്ന് ഊര്‍വശി പറയുന്നു. മമ്മൂക്ക ചെറിയ കുട്ടികളുടേത് പോലെ നിസാര കാര്യങ്ങള്‍ക്ക് പിണങ്ങുകയും മുഖം വീര്‍പ്പിക്കുകയും വാശി കാണിക്കുകയും ചെയ്യുന്നയാളാണ്.

”കുട്ടികളുടെ സ്വഭാവമാണ് മമ്മൂക്കയ്ക്ക്. അദ്ദേഹത്തിന് ഇഷ്ടമുള്ള വാച്ച് വേറൊരാള്‍ കെട്ടികൊണ്ടുവന്നാല്‍ അത് മതി പിണങ്ങാന്‍. ഒരു പുതിയ സാധനം വന്നാല്‍ അത് ആദ്യം വാങ്ങണം. വേറാരെങ്കിലും മേടിച്ചാല്‍ അതിഷ്ടമല്ല. മമ്മൂക്ക വാഹനം ഓടിക്കുമ്പോള്‍ ആരും ഓവര്‍ ടേക്ക് ചെയ്തൂടാ. സ്‌കൂട്ടറിനെയൊക്കെ ഓവര്‍ടേക്ക് ചെയ്തിട്ട് ഞാന്‍ ജയിച്ചല്ലോ എന്ന മട്ടിലിരിക്കും. പറപ്പിക്കും…” നമ്മള്‍ ജീവന്‍ കയ്യില്‍ പിടിച്ചിരുന്നുവേണം കൂടെ യാത്ര ചെയ്യാനെന്നും ഉര്‍വശി പറയുന്നു.

”ഒരിക്കല്‍ എന്‍റെ അങ്കിള്‍ എനിക്ക് ഒരു ടേപ്പ് റെക്കോര്‍ഡര്‍ തന്നു. ഞാനത് വച്ച് പാട്ട് കേള്‍ക്കുമ്പോള്‍ മമ്മൂക്ക റൂമിലേക്ക് വന്നു. ‘കൊള്ളാല്ലോ നീയത് എനിക്ക് താ’ എന്ന് പറഞ്ഞു. ഞാന്‍ വിട്ടുകൊടുത്തില്ല ‘എന്‍റെ അമ്മാവന്‍ തന്ന സാധനം ഞാന്‍ മമ്മൂക്കയ്ക്ക് തരാനല്ലേ. തരൂല..’ ഞാന്‍ പറഞ്ഞു, മമ്മൂക്ക പിണങ്ങി. ആള്‍ പിന്നെ മൂന്ന് നാല് ദിവസത്തേക്ക് എന്റെ അടുത്ത് മിണ്ടിയില്ല. ഞാനത് മറന്നു.

ഒരു ദിവസം ഉച്ചയ്ക്ക് ഞാന്‍ ചോദിച്ചു. മമ്മൂക്ക ബിരിയാണി വരൂലേ? ഉടനെ മമ്മൂക്ക പറഞ്ഞു. ബിരിയാണി എനിക്ക് വരും മറ്റുള്ളവര്‍ക്ക് വരുമോന്ന് അവരവര്‍ അന്വേഷിക്കണം, പിണക്കം മാറിയില്ലെന്ന് മനസ്സിലായി. മമ്മൂക്കയ്ക്ക് നമസ്‌കാരം പറച്ചിലില്‍ ഒന്നും വലിയ കമ്പമില്ല. ഒരു ദിവസം ഞാന്‍ സീമച്ചേച്ചിയോട് പറഞ്ഞു മമ്മൂക്ക നമസ്‌കാരം പറയുന്നില്ല. സീമച്ചേച്ചി ചോദിക്കാന്‍ ചെന്നു.’നമസ്‌കാരം’ പറഞ്ഞു. മമ്മൂക്ക തലയാട്ടി ‘ആ’…സീമചേച്ചി വിട്ടില്ല. എന്തോന്ന് ആ? നമസ്‌കാരം പറഞ്ഞൂടെ. മമ്മൂക്ക വല്ലാതായി. ഇന്നലെ 12 മണിക്ക് ഷൂട്ടിംഗ് കഴിഞ്ഞ് പിരിഞ്ഞതല്ലേ ഇപ്പോ ആറ് മണി ഇതിനിടയ്ക്ക് നമസ്‌കാരം വേണോ? എന്നാണ് മമ്മൂട്ടി ചോദിച്ചത്.

പക്ഷേ, അടുത്ത ദിവസം മമ്മൂക്ക ഒരുങ്ങി തന്നെ വന്നു. ഷൂട്ട് തുടങ്ങി. മമ്മൂക്ക ക്യാമറാമാനോട് പറഞ്ഞു ‘ഒരു മിനിറ്റ്’ എന്നിട്ട് എന്നെയും സീമച്ചേച്ചിയെയും നോക്കി നമസ്‌കാരം പറഞ്ഞു. കുറേ നേരം അതേ നില്‍പ്പ് തന്നെ. ഞാന്‍ പറഞ്ഞു നമസ്‌കാരം. ഷോട്ട് എടുക്കുന്നു മാറി നിക്ക് മമ്മൂക്ക. അദ്ദേഹം പറഞ്ഞു ‘അല്ല ഞാന്‍ കുറച്ച് നേരം നമസ്‌കാരം പറയട്ടെ’ ഇന്നലത്തേതിന്‍റെ ബാക്കിയാണ്. ഞാന്‍ കളിയാക്കി, ‘ആ ഓട്ടപ്പല്ല് കാണും, മമ്മൂക്ക കൊള്ളൂല്ല മാറ്….”

prp

Related posts

Leave a Reply

*