ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് ഹൃദയാഘാതം മൂലം: മുഖ്യമന്ത്രി

തിരുവനന്തപുരം: പന്തളത്ത് മരിച്ച ശബരിമല കർമ്മസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മുഖ്യമന്ത്രി. ഹൃദയാഘാതമുണ്ടായത് ആശുപത്രിയിലെത്തിച്ച ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പന്തളത്ത് ഇന്നലെ നടന്ന പ്രകടനത്തിനിടെ പരിക്കേറ്റ ഉണ്ണിത്താന്‍ ചികിത്സയിലിരിക്കെ രാത്രിയാണ് മരിച്ചത്. തലയില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ കല്ലേറിനെ തുടര്‍ന്നാണ് ഉണ്ണിത്താന്‍ മരിച്ചതെന്നായിരുന്നു കര്‍മ്മ സമിതിയും കുടുംബവും ആരോപിച്ചത്.

എന്നാൽ തലക്കേറ്റ ആഘാതമല്ല മറിച്ച് ഹൃദയസ്ഥംഭനമാണ് മരണകാരണമെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ചന്ദ്രന്‍റെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായിട്ടുണ്ട്. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കോട്ടയത്തേക്ക് മാറ്റും.

prp

Related posts

Leave a Reply

*