പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ മാര്‍ച്ചിനിടെ കൊല്ലപ്പെട്ട ചന്ദ്രന്‍ ഉണ്ണിത്താന്‍റെ മൃതദേഹം പന്തളത്ത് പൊതുദര്‍ശനത്തിന് വയ്ക്കില്ല. സമാധാനപരമായ വിലാപ യാത്രയ്ക്ക് വേണ്ടിയാണ് തീരുമാനം. പന്തളത്ത് നിന്ന് കൂരമ്പാലയിലേക്ക് കല്‍നട യാത്രയായി വിലാപയാത്ര നടത്തും. പന്തളത്ത് ശബരിമല കര്‍മ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിനു നേരെ സിപിഎം ഓഫീസിന് മുകളില്‍ നിന്നുണ്ടായ കല്ലേറില്‍ പരിക്കേറ്റിരുന്നു. തലയില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ […]
Tag: chandran unnithan
മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് തലയ്ക്ക് ക്ഷതമേറ്റ്
പന്തളം: പന്തളത്ത് ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് തലയ്‌ക്കേറ്റ ഗുരുതര ക്ഷതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. തലയില്‍ നിരവധി ക്ഷതങ്ങളുണ്ടെന്നും ഇതാണു മരണകാരണമെന്നും കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്‍റെ റിപ്പോര്‍ട്ടിലുണ്ട്. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം തിരുനക്കരയിൽ പൊതുദർശനത്തിനു ശേഷം പന്തളത്തേക്കു കൊണ്ടു പോകുന്നു. ചന്ദ്രന്‍റെ തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു. അമിത രക്തസ്രാവവും മരണകാരണമായി. നേരത്തേ ചന്ദ്രനു ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നതായും കണ്ടെത്തി. മരണകാരണം ഹൃദയസ്തംഭനമാണെന്നും ഇതിന്‍റെ കാരണം അറിയില്ലെന്നും മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. […]
ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് ഹൃദയാഘാതം മൂലം: മുഖ്യമന്ത്രി
തിരുവനന്തപുരം: പന്തളത്ത് മരിച്ച ശബരിമല കർമ്മസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മുഖ്യമന്ത്രി. ഹൃദയാഘാതമുണ്ടായത് ആശുപത്രിയിലെത്തിച്ച ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പന്തളത്ത് ഇന്നലെ നടന്ന പ്രകടനത്തിനിടെ പരിക്കേറ്റ ഉണ്ണിത്താന്‍ ചികിത്സയിലിരിക്കെ രാത്രിയാണ് മരിച്ചത്. തലയില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ കല്ലേറിനെ തുടര്‍ന്നാണ് ഉണ്ണിത്താന്‍ മരിച്ചതെന്നായിരുന്നു […]


