ഭഗവാന്‍റെ ഭക്തര്‍ക്ക് ആയിരം ശകുനിമാരെ നേരിടേണ്ട അവസ്ഥയെന്ന് ടി.പി.സെന്‍കുമാര്‍

പാലക്കാട്: പണ്ട് ഭഗവാന്‍ ഒരു ശകുനിയെ നേരിട്ടപ്പോള്‍ നിലവില്‍ ഭഗവാന്‍റെ ഭക്തര്‍ക്ക് ആയിരക്കണക്കിന് ശകുനിമാരെ നേരിടേണ്ട സ്ഥിതിയാണെന്ന് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍. സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനം മലമ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന് ഇതുവരെ മൂവായിരത്തോളം കോടിരൂപ വിവിധ വഴികളിലൂടെ ധനസഹായം ലഭിച്ചു. ഇനി 2500 കോടി കേന്ദ്രം നല്‍കുന്നുമുണ്ട്. തീര്‍ത്തും അവശരായ എത്രപേര്‍ക്ക് ഇതിനകം വീട് വെച്ച്‌ നല്‍കാനായെന്ന് സെന്‍കുമാര്‍ ചോദിച്ചു. ദുരിതാശ്വാസത്തിന് മുന്‍ഗണന നിശ്ചയിച്ച്‌ സഹായിക്കാന്‍ സംസ്ഥാനത്തിന് എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. സേവാഭാരതിയുടെ കര്‍മം സമൂഹമധ്യത്തില്‍ അറിയിക്കണമെന്നും അതിന് സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന അധ്യക്ഷന്‍ ഡോ.കെ.പ്രസന്നമൂര്‍ത്തി അദ്ധ്യക്ഷത വഹിച്ചു. ആര്‍.എസ്.എസ് സഹ പ്രാന്തകാര്യവാഹക് പി.എന്‍.ഈശ്വരന്‍ മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് നഗരസഭാ ഉപാധ്യക്ഷന്‍ സി.കൃഷ്ണകുമാര്‍, ഓജസ് പരേഖ്, പി.ആര്‍.സജീവന്‍, രാഗേഷ് ജെയ്ന്‍ എന്നിവര്‍ സംസാരിച്ചു.

prp

Related posts

Leave a Reply

*