ശബരിമലയിലെ നിയന്ത്രണങ്ങളിലും, പ്രതിഷേധങ്ങളിലും ഹൈക്കോടതിക്ക് അതൃപ്തി

പത്തനംതിട്ട: ശബരിമലയില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങളിലും, പ്രതിഷേധങ്ങളിലും ഹൈക്കോടതിക്ക് അതൃപ്തി. ഭക്തരെ ബുദ്ധിമുട്ടിപ്പിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങളാണ് നിലവില്‍ ശബരിമലയിലുള്ളതെന്നും പ്രസാദ വിതരണ കൗണ്ടറുകളും, അന്നദാന കൗണ്ടറുകളും നേരത്തെ അടയ്ക്കുന്നത് നിര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചു. കൂടാതെ ശബരിമലയില്‍ യാത്രാ നിയന്ത്രണങ്ങള്‍ പാടില്ലെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. നവംബര്‍ 30 വരെയാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ നീട്ടുന്നത്. സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നീ സ്ഥലങ്ങളില്‍ 11 ദിവസമായി നിരോധനാജ്ഞയാണ്.

എന്നാല്‍ നിരോധനാജ്ഞ നീട്ടേണ്ട സാഹചര്യമില്ലെന്നായിരുന്നു റവന്യു വകുപ്പിന്‍റെ നിലപാട്. അതേസമയം ശബരിമലയില്‍ നിരീക്ഷണത്തിനായി ജസ്റ്റിസ് എസ്.സിരിജഗന്‍, ജസ്റ്റിസ് പി.ആര്‍.രാമന്‍, ഡിജിപി ഹേമചന്ദ്രന്‍ എന്നിവരടങ്ങുന്ന മൂന്നംഗ പാനലിനെ നിയമിച്ചു.

prp

Related posts

Leave a Reply

*