നിയമസഭയില്‍ ‘കറുപ്പണിഞ്ഞ്’ പിസി ജോര്‍ജ്ജ്

തിരുവനന്തപുരം: ബിജെപിയുമായുള്ള സഖ്യസാധ്യതകള്‍ നിലനില്‍ക്കെ നിയമസഭയില്‍ ജനപക്ഷ നേതാവ് പിസി ജോര്‍ജ് എംഎല്‍എ എത്തിയത് കറുപ്പ് വസ്ത്രം ധരിച്ച്‌. ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധ സൂചനയുമായാണ് പിസി കറുപ്പണിഞ്ഞത്.

അയ്യപ്പ ഭക്തരോടുള്ള പിന്തുണ കാണിക്കാനാണ് കറുപ്പ് വേഷമെന്ന് പി. സി. ജോര്‍ജ് പ്രതികരിച്ചു. ഇന്നു മുതല്‍ നിയമസഭയില്‍ ബിജെപിക്ക് ഒപ്പമെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ ശബരിമല വിഷയത്തില്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് പി.സി.ജോര്‍ജ് രം​ഗത്തു വരികയും നാമജപപ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബിജെപിയുമായി സഹകരിക്കാന്‍ ജോര്‍ജിന്‍റെ ജനപക്ഷം പാര്‍ട്ടി തീരുമാനിച്ചിരുന്നു. ശബരിമല വിഷയം പശ്ചാത്തലമാക്കി ബിജെപിയിലേക്ക് പി.സി.ജോര്‍ജ് അടുക്കുന്നു എന്ന പ്രചാരണങ്ങള്‍ക്കിടയിലാണ് നിയമസഭയില്‍ ബിജെപിക്കൊപ്പം നില്‍ക്കാനുള്ള ജോര്‍ജിന്‍റെ തീരുമാനം.

prp

Related posts

Leave a Reply

*