കേ​ന്ദ്ര​മ​ന്ത്രി​ പൊ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ്; തടഞ്ഞത് മറ്റൊരു കാര്‍

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​മ​ന്ത്രി പൊ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞി​ട്ടി​ല്ലെ​ന്ന് എ​സ്പി ഹരിശങ്കര്‍. മന്ത്രിയുടെ വാ​ഹ​ന വ്യൂ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു കാ​റാ​ണ് ത​ട​ഞ്ഞ​ത്. പ്രതിഷേധക്കാര്‍ ഉണ്ടെന്ന സംശയത്തിലാണ് പരിശോധിച്ചത്. മന്ത്രിയോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും എസ് പി ഹരി ശങ്കര്‍ വ്യക്തമാക്കി.

പോ​ലീ​സ് പ​ട്ടി​ക​യി​ലു​ള്ള പ്ര​തി​ഷേ​ധ​ക്കാ​ര്‍ വാ​ഹ​ന​ത്തി​ലുണ്ടെന്ന് റി​പ്പോ​ര്‍​ട്ട് ഉ​ണ്ടാ​യി​രു​ന്നു. ഇതി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കാ​ര്‍ ത​ട​ഞ്ഞ​തോ​ടെ മ​ന്ത്രി സം​ഭ​വ​ സ്ഥല​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു.

വാ​ഹ​നം പ​രി​ശോ​ധി​ച്ച​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ എ​ഴു​തി ന​ല്‍​കി​യെ​ന്നും എ​സ്പി കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍റിന് സമീപമാണ് തടഞ്ഞത്. മന്ത്രിയുടെ വാഹനമാണെന്ന് അറിഞ്ഞതോടെ പൊലീസ് മാപ്പ് പറഞ്ഞുവെന്ന് നേരത്തേ റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും മാപ്പ് പറഞ്ഞിട്ടില്ലെന്ന് പൊലീസ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം നിലയ്ക്കലില്‍നിന്ന് സ്വകാര്യവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടണമെന്ന് ആവശ്യപ്പെട്ട മന്ത്രിയോട് എസ് പി കയര്‍ത്ത് സംസാരിച്ചുവെന്ന് ബിജെപി ആരോപിച്ചിരുന്നു. സുരക്ഷാ വീഴ്ച മുന്‍നിര്‍ത്തി സ്വകാര്യ വാഹനങ്ങളെ കടത്തി വിടാനാകില്ലെന്ന് എസ് പി യതീഷ് ചന്ദ്ര വ്യക്തമാക്കുകയുണ്ടായി. ഉത്തരവാദിത്വം ഏല്‍ക്കുമോ എന്ന മന്ത്രിയോടുള്ള യതീഷ് ചന്ദ്രയുടെ ചോദ്യത്തിനെതിരെ നിഷേധാത്മക നടപടിയാണെന്നും സംസ്ഥാനത്തെ മന്ത്രിമാരോട് അദ്ദേഹം ഇങ്ങനെ പെരുമാറുമോ എന്നും പൊന്‍ രാധാകൃഷ്ണന്‍ ചോദിച്ചിരുന്നു.

prp

Related posts

Leave a Reply

*