മതവികാരം വ്രണപ്പെടുത്തല്‍; രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളി

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ ചിത്രം പോസ്‌റ്റ് ചെയ്‌തുവെന്ന ബി.ജെ.പി നേതാവിന്‍റെ പരാതിയില്‍ അറസ്‌റ്റിലായ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ രഹ്നാ ഫാത്തിമ സമര്‍പ്പിച്ച ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. അതേസമയം, കേസിലെ തുടരന്വേഷണത്തിനും തെളിവെടുപ്പിനുമായി രഹനാ ഫാത്തിമയെ മൂന്ന് ദിവസം കസ്‌റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷയും കോടതി തള്ളി.

ശബരിമല അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്‌റ്റിട്ടെന്ന ബി.ജെ.പി നേതാവ് രാധാകൃഷ്ണ മേനോ പരാതിയിലാണ് കൊച്ചിയിലെ ബി.എസ്.എന്‍.എല്‍ ഓഫീസില്‍ നിന്നും രഹനാ ഫാത്തിമയെ കൊച്ചിയിലെ ബി.എസ്.എന്‍.എല്‍ ഓഫീസില്‍ നിന്നും കഴിഞ്ഞ നവംബര്‍ 26ന് അറസ്റ്റ് ചെയ്‌തത്. 295 (A) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

prp

Related posts

Leave a Reply

*