പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള യൂണിയന്‍ മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്.ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജി നല്‍കിയത്. തോമസ് ചാണ്ടിയുടെ കൈയേറ്റ വിഷയത്തില്‍ സര്‍ക്കാരിനെതിരെ കോടതി ശക്തമായ പരാമര്‍ശം നടത്തിയിരുന്നു. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു.  ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി സമര്‍പ്പിക്കപ്പെട്ടത്. മുഖ്യമന്ത്രിക്ക് മന്ത്രിമാരെ വിശ്വാസമില്ലാതായെന്നും മന്ത്രിമാര്‍ക്ക് തിരിച്ചും അങ്ങനെയാണെന്നും […]

അഡ്വ. ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകനായ സി.പി ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാമെന്ന ഉദയഭാനുവിന്‍റെ  അപേക്ഷ കോടതി അംഗീകരിച്ചില്ല. ഉദയഭാനുവിനെതിരെ തെളിവുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമുള്ള പ്രൊസിക്യൂഷന്‍ വാദം പരിഗണിച്ചാണ്​ അപേക്ഷ തള്ളിയത്​. അദ്ദേഹത്തിന്‍റെ  കസ്​റ്റഡി അനിവാര്യമാണെന്ന്​ കോടതി നിരീക്ഷിച്ചു. രാജീവ് കൊല്ലപ്പെട്ട ദിവസം ഉദയഭാനുവും കേസിലെ പ്രതികളായ ചക്കര ജോണിയും രഞ്ജിത്തും ഒരേ ടവര്‍ ലൊക്കേഷനിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളുമായി ഉദയഭാനു സംസാരിച്ചതി​​ന്‍റെ  ഫോണ്‍ രേഖകളും പോലീസ് […]

ഗോദ്ര കേസ്;11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി

അഹമ്മദാബാദ്:ഗോധ്ര കൂട്ടക്കൊല കേസില്‍ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ച 11 പേരുടെ ശിക്ഷ, ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമാക്കി. സം​ഭ​വ​ത്തി​ല്‍ വി​ചാ​ര​ണ ക​ഴി​ഞ്ഞ്​ ഇരുപത്തിയൊമ്പത്  മാ​സ​ത്തി​ന്​​ ശേ​ഷ​മാ​ണ്​ വി​ധി വ​രു​ന്ന​ത്. ശിക്ഷയ്ക്കെതിരെ  പ്രതികളും, 63 പേരേ വെറുതെ വിട്ടതിന് എതിരെ സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജികളിലാണ്  ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിച്ചത്.   കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും ഹൈക്കോടതി വിധിച്ചിട്ടുണ്ട്. 2002 ലാണ്  അയോധ്യയില്‍ നിന്ന് മടങ്ങുയായിരുന്ന  സബര്‍മതി […]

ദിലീപിന്‍റെ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ  ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കില്ല. രണ്ട് ദിവസത്തിനകം  ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അദ്ദേഹത്തിന്‍റെ  അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ള  പറഞ്ഞു. തിങ്കളാഴ്ച നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ജാമ്യ ഹര്‍ജി സമര്‍പ്പിക്കുന്നത് നീട്ടിവെക്കുന്നതെന്നാണ് സൂചന. ഹൈക്കോടതി നിര്‍ദ്ദേശത്തിന്‍റെ  അടിസ്ഥാനത്തില്‍ നാദിര്‍ഷാ നാളെ രാവിലെ പത്ത് മണിക്ക്  മുന്‍പ്  ആലുവ പൊലീസ് ക്ലബില്‍    ഹാജരാകുമെന്നാണ് വിവരം. അദ്ദേഹത്തിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത്   18  ലേക്ക് മാറ്റിവച്ചിരിക്കുകയാണ്. […]

നടി ആക്രമിക്കപ്പെട്ട കേസ് പോലീസിനും പ്രോസിക്യുഷനും ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം

കൊച്ചി : നടിയെ തട്ടികൊണ്ടുപോയി  ആക്രമിച്ച കേസില്‍ പോലീസിനും പ്രോസിക്യുഷനും കടുത്ത വിമര്‍ശനവുമായി  ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയുടെ   മുന്‍‌കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം. അന്വേഷണം നീണ്ടു പോകുകയാണെന്നും പ്രതികളെ നിരന്തരം ചോദ്യം ചെയ്യുന്നത് എന്തിനാണെന്നും   കോടതി ചോദിച്ചു. നാദിര്‍ഷയുടെ  മുന്‍‌കൂര്‍  ജാമ്യാപേക്ഷ  ഈ മാസം 1 8 ലേക്ക് മാറ്റിയ ഹൈക്കോടതി വിശദമായ ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച രാവിലെ 1 0 നു ഹാജരാവാന്‍ നാദിര്‍ഷയോടു  ആവശ്യപ്പെട്ടു. കേസ് അന്വേഷണം സിനിമ കഥ […]