കൊച്ചി : നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ പോലീസിനും പ്രോസിക്യുഷനും കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം. അന്വേഷണം നീണ്ടു പോകുകയാണെന്നും പ്രതികളെ നിരന്തരം ചോദ്യം ചെയ്യുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.
നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 1 8 ലേക്ക് മാറ്റിയ ഹൈക്കോടതി വിശദമായ ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച രാവിലെ 1 0 നു ഹാജരാവാന്‍ നാദിര്‍ഷയോടു ആവശ്യപ്പെട്ടു.
കേസ് അന്വേഷണം സിനിമ കഥ പോലെ നീളുകയാണ് എന്നും ഇത് ആരെ ബോധ്യപ്പെടുത്താനാനെന്നും ഹൈക്കോടതി ചോദിച്ചു. കേസിലെ ചര്‍ച്ചകള്‍ പരിധി വിട്ടാല്‍ കോടതിയലക്ഷ്യത്തിനു കേസെടുക്കുമെന്നും ഹൈക്കോടതി പ്രോസിക്യുഷനോട് പറഞ്ഞു.

