സാമുദ്രികശാസ്ത്രം എന്നൊരു ശാസ്ത്രശാഖയുണ്ട്. ഒരാളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍അയാളുടെ ശരീരത്തിന്‍റെ അവയവങ്ങള്‍നോക്കി വിശദീകരിക്കുന്ന രീതിയാണിത്.
സാമുദ്രികശാസ്ത്രം മുഖലക്ഷണം നോക്കി സ്ത്രീകളെ വിലയിരുത്തുന്നുണ്ട്. ഇത്തരം ചില സവിശേഷതകള്‍നോക്കാം.
പുരികം
ചെറുതും ഒരേപോലെയുമുള്ള പുരികളുള്ള സ്ത്രീകള്‍ സത്യസന്ധതയുള്ളവരും സ്വാഭാവമൂല്യം ജീവിതത്തില്‍ മുഴുവന്‍കാത്തുസൂക്ഷിക്കുന്നവരുമായിരിക്കും. ഇതുകൊണ്ടുതന്നെ സമൂഹത്തില്‍ ഇവര്‍ക്കു നല്ലൊരു സ്ഥാനം ലഭിക്കുകയും ചെയ്യും.
<> ചരിഞ്ഞ പുരികങ്ങളുള്ള സ്ത്രീകള്‍ കുടുംബത്തോട് ആത്മാര്‍ത്ഥതയുള്ളവരാകും. എന്നാല്‍ സ്വന്തം ജീവിതം, തൊഴില്‍ എന്നിവയെക്കുറിച്ച് ആവറേജ് ആഗ്രഹങ്ങള്‍ മാത്രം വച്ചു പുലര്‍ത്തുന്നവരായിരിക്കും.
<> പുരുഷന്മാര്‍ക്കു കൂട്ടുപുരികം നല്ലതെങ്കിലും സ്ത്രീകള്‍ക്കു നല്ലതല്ലെന്നാണ് വിശ്വാസം. ഇത് ഇവരുടെ കലഹ സ്വഭാവമാണ് കാണിക്കുന്നതെന്ന് സാമുദ്രികശാസ്ത്രത്തില്‍പറയുന്നു. അനാരോഗ്യകരമായ മത്സര സ്വഭാവവും അത്യാഗ്രഹവും ഇത്തരം സ്ത്രീകള്‍ക്കുണ്ടാകും.
കണ്ണ്‍
<> വലിയ വട്ടത്തിലുള്ള കണ്ണുകള്‍ചുറ്റുപാടുമുള്ളവരെ സന്തോഷിപ്പിക്കുന്ന പ്രകൃതമുള്ളവരാണ്. കണ്ണിന്‍റെ വാലറ്റത്ത് വെളുത്തു നിറത്തോടു ചേര്‍ന്നു ചുവപ്പുരാശിയെങ്കില്‍ ഇത്തരം സ്ത്രീകള്‍ ഭാഗ്യവതികളെന്നാണ് കാഴ്ചപ്പാട്.
<> കറുത്ത കൃഷ്ണമണികളെങ്കില്‍ ഉള്‍വലിഞ്ഞ പ്രകൃതം സൂചിപ്പിയ്ക്കുന്നു.



