വിവാഹ മോചനത്തിന് ഇനി 6 മാസം കാത്തിരിക്കേണ്ടെന്ന്സുപ്രീംകോടതി

ന്യൂഡല്‍ഹി : ഹിന്ദു വിവാഹനിയമ പ്രകാരം   പൂര്‍ണ സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് മുമ്പ്  ആറുമാസത്തെ സാവകാശം വേണമെന്ന വ്യവസ്ഥ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി.ജസ്റ്റിസുമാരായ എ. കെ ഗോയലും യു.യു ലളിതും അംഗങ്ങളായ ബെഞ്ചീന്‍റെ ഉത്തരവിലാണ് ഈ കാര്യം വ്യക്തമാക്കിയത്.
ഹിന്ദു മാര്യേജ് ആക്ടിലെ 13 ബി (രണ്ട്) വ്യവസ്ഥപ്രകാരമാണ് വിവാഹമോചനത്തിന് മുമ്പ്   ആറുമാസത്തെ സാവകാശം നല്‍കണമെന്ന വ്യവസ്ഥയുള്ളത്. ചുരുങ്ങിയത് ഒരുവര്‍ഷമെങ്കിലും അകന്ന് കഴിയുന്ന ദമ്പതികളുടെ കാര്യത്തില്‍ സാഹചര്യങ്ങള്‍ പരിഗണിച്ച്‌ കോടതികള്‍ ഇളവു നല്‍കണമെന്ന് ബഞ്ച് വ്യക്തമാക്കി.

എട്ടുവര്‍ഷത്തോളം അകന്നു ജീവിക്കുന്ന ദമ്പതികളുടെ  പൂര്‍ണ സമ്മത പ്രകാരമുള്ള     വിവാഹമോചനത്തിന് ആറുമാസം കാത്തിരിക്കേണ്ടതുണ്ടോയെന്ന വിഷയമാണ് കോടതി പരിഗണിച്ചത്. മുന്‍ ഉത്തരവുകള്‍പ്രകാരം ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതിക്കുമാത്രമേ അധികാരമുള്ളൂവെന്ന സാഹചര്യത്തിലാണ്  ദമ്പതികള്‍  ഹര്‍ജി സമര്‍പ്പിച്ചത്. മാര്യേജ് ആക്ടുപ്രകാരമുള്ള സാവകാശക്കാലയളവ് നിര്‍ബന്ധമാണോയെന്ന് കോടതി പരിശോധിച്ചു. തുടര്‍ന്നാണ്, ബന്ധപ്പെട്ട കോടതികള്‍ക്ക് സാഹചര്യങ്ങള്‍ പരിഗണിച്ച്‌ ഈ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാമെന്ന് ഉത്തരവിട്ടത്

prp

Related posts

Leave a Reply

*