നിപ വൈറസ് നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി; അഭിനന്ദനവുമായി പ്രതിപക്ഷം

തിരുവനന്തപുരം: നിപ വൈറസ് നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി. ഇനി ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിപ വൈറസ് ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാറിന്‍റെ ഈ നടപടിയെ അഭിനന്ദിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.

നിപ സംബന്ധിച്ച്‌ സമൂഹ മാധ്യമങ്ങളിലൂടെ എത്രയെത്ര അസത്യപ്രചരണങ്ങളാണ് നടന്നിരിക്കുന്നത്. എന്നാല്‍ ഇനി ഇത്തരത്തില്‍ അസത്യപ്രചരണങ്ങള്‍ നടത്തുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്നും ലോകത്ത് എവിടെയും ഉള്ളതിനേക്കാള്‍ വേഗത്തില്‍ നിപ പ്രതിരോധിക്കാന്‍ നമുക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി

prp

Related posts

Leave a Reply

*