തിരുവനന്തപുരം: നിപ്പ വൈറസില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹ മാധ്യമങ്ങളിലൂടെ അസത്യപ്രചരണം നടന്നു. അവരെ ഒറ്റപ്പെടുത്തണം. ലോകത്ത് എവിടെ ഉള്ളതിനേക്കാള്‍ വേഗത്തില്‍ നിപ്പ പ്രതിരോധിക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിപ്പ വൈറസ് ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മാറ്റിത്താമസിപ്പിച്ചവര്‍ക്ക് നാളെ മുതല്‍ സൗജന്യ കിറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് 2400 കുടുംബത്തിനും മലപ്പുറത്ത് 150 കുടുംബത്തിനുമാണ് കിറ്റ് വിതരണം ചെയ്യുക.
അതേസമയം, നിപ്പ ബാധയിലെ സര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിനന്ദിച്ചു. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണപിന്തുണയുണ്ടെന്ന് ചെന്നിത്തല അറിയിച്ചു.

