കെവിന്‍ വധം: നീനുവിന് മാനസികരോഗമില്ലെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട്

കോട്ടയം : കാമുകിയുടെ വീട്ടുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച കെവിന്‍റെ ഭാര്യ നീനു മാനസിക മാനസികരോഗമില്ലെന്ന് ഡോക്ടറുടെ മൊഴി. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയാണ് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നീനുവിന് അനുകൂലമായി മൊഴി നല്‍കിയിരിക്കുന്നത്. മകള്‍ നീനു മാനസികരോഗയാണെന്ന് പിതാവ് ചാക്കോ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, നീനുവിന് യാതൊരു മാനസിക രോഗവും ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഡോക്ടറുടെ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാക്കി. നീനുവിനെ മൂന്നു തവണ തന്റെ അടുത്ത് ചികിത്സയ്ക്കായി കൊണ്ടു […]

കെവിന്‍ വധം: ശബ്​ദസാമ്പിള്‍ ശേഖരണ ആവശ്യം ഇന്ന്​ പരിഗണിക്കും

ഏ​റ്റു​മാ​നൂ​ര്‍: കെ​വി​ന്‍ കൊ​ല​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി കൊ​ല്ലം തെ​ന്മ​ല ഒ​റ്റ​യ്ക്ക​ല്‍ ഷാ​നു ചാ​ക്കോ​യു​ടെ ശ​ബ്​​ദ സാ​മ്ബി​ള്‍ എ​ടു​ക്ക​ണ​മെ​ന്ന അന്വേഷ​ണ​ സം​ഘ​ത്തിന്‍റെ ആ​വ​ശ്യം ഏ​റ്റു​മാ​നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ്​ മജിസ്‌ട്രേ​റ്റ് കോ​ട​തി ബു​ധ​നാ​ഴ്​​ച പ​രി​ഗ​ണി​ക്കും. കെ​വിന്‍റെ ഭാ​ര്യ നീ​നു​വി​ന്‍റെ സ​ഹോ​ദ​ര​നാ​യ പ്ര​തി പൊ​ലീ​സു​കാ​രു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച​തി​ന്‍റെ ആ​ധി​കാ​രി​ക​ത തെ​ളി​യി​ക്കാ​നാ​ണ് ശ​ബ്​​ദ​സാ​മ്പി​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന് അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യെ സമീപി​ച്ച​ത്. കെ​വിന്‍റെ ബ​ന്ധു അ​നീ​ഷ്, ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ മു​ന്‍ എ.​എ​സ്.​ഐ ബി​ജു എ​ന്നി​വ​രു​മാ​യി ഷാ​നു ചാ​ക്കോ ഫോ​ണി​ലൂ​ടെ സം​സാ​രി​ച്ചി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

കെവിന്‍ വധത്തില്‍ യാതൊരു പങ്കുമില്ലെന്ന് നീനുവിന്‍റെ അമ്മ

കോട്ടയം: കെവിന്‍ വധ ഗൂഢാലോചനയില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് നീനുവിന്‍റെ അമ്മ രഹ്ന ചാക്കോ. നീനുവിന് മാനസിക പ്രശ്‌നങ്ങളുണ്ട്. അതറിയാവുന്നതു കൊണ്ടാണ് സ്‌റ്റേഷനില്‍ നിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഭത്താവും മകനും താനും കുറ്റക്കാരല്ലെന്നും മാധ്യമപ്രവര്‍ത്തകരോട് രഹ്ന പറഞ്ഞു. നീനുവിനെ ചികിത്സ നല്‍കിയിട്ടുണ്ട്. നീനുവിനോട് അടുപ്പം കാണിക്കുന്നവരെ ഭയപ്പെടുത്താറുണ്ടായിരുന്നു എന്ന ആരോപണം അസത്യമാണ്. കെവിനുമായി അടുപ്പമുണ്ടെന്ന് മകള്‍ പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നെങ്കില്‍ ഉറപ്പായും വിവാഹം നടത്തിയേനെ എന്നും രഹ്ന വ്യക്തമാക്കി. നീനുവിനെ കാണാന്‍ കോട്ടയത്ത് പോയിരുന്നുവെങ്കിലും കരഞ്ഞ് പറഞ്ഞിട്ടും […]

കെവിന്‍ വധം: നീനുവിന്‍റെ അമ്മയെ ഇന്ന് ചോദ്യം ചെയ്യും

കോട്ടയം: കെവിന്‍ കൊലക്കേസില്‍ നീനുവിന്‍റെ അമ്മ രഹ്ന അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് ഹാജരാകും. കെവിനെ അപായപ്പെടുത്താനുള്ള ഗൂഡാലോചനക്ക് പിന്നില്‍ രഹ്നയാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ഇവരെ ചോദ്യം ചെയ്തിരുന്നില്ല. കേസില്‍ രഹ്നയെ പ്രതി ചേര്‍ക്കേണ്ട സാഹചര്യമില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. എന്നാല്‍ മൊഴിയെടുത്ത ശേഷമേ രഹ്‌നയുടെ പങ്കിനെക്കുറിച്ച്‌ അറിയാന്‍ കഴിയൂവെന്നും പൊലീസ് നിരീക്ഷിച്ചു. പ്രധാന സാക്ഷി അനീഷിന് പുറമേ രണ്ടു പ്രതികളും രഹ്നയാണ് സംഭവം ആസൂത്രണം ചെയ്തതെന്ന് ആരോപിച്ചിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിനു തലേന്നു രഹ്ന മാന്നാനത്തെത്തി പരസ്യമായി ഭീഷണി മുഴക്കിയെന്നു […]

കെവിന്‍റെ കൊലപാതകം; ഗാന്ധിനഗര്‍ എസ്‌ഐ നിയമ ലംഘനം നടത്തിയെന്ന് കോടതി

കോട്ടയം: കെവിന്‍റെ കൊലപാതകത്തില്‍ ഗാന്ധിനഗര്‍ എസ്‌ഐ നിയമ ലംഘനം നടത്തിയെന്ന് കോടതി. ഏറ്റുമാനൂര്‍ കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചാക്കോയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് എസ്‌ഐ ആയിരുന്ന എംഎസ് ഷിബു ആണെന്നാണ് കോടതി നല്‍കുന്ന വിശദീകരണം. പൊലീസ് സ്റ്റേഷനില്‍ കേസ് ഒത്തു തീര്‍പ്പാക്കാന്‍ ചാക്കോയ്ക്ക് ഒപ്പം ചേര്‍ന്ന് ശ്രമിച്ചതായും കോടതി അറിയിച്ചിട്ടുണ്ട്. നീനുവിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് എടുത്ത നടപടിയെയാണ് കോടതി വിമര്‍ശിച്ചിരിക്കുന്നത്. മാന്നാനം സ്വദേശി കെവിന്‍ പി ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതി ചാക്കോയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. […]

കെവിനെ മര്‍ദ്ദിച്ച്‌ അവശനാക്കിയ ശേഷം മുക്കി കൊന്നു? ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

ജാത്യാഭിമാനത്തിന്‍റെ പേരില്‍ ആക്രമണത്തിന് ഇരയായ കോട്ടയത്തെ കെവിന്‍റേത് മുങ്ങിമരണം തന്നെ എന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം നീനുവിന്‍റെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് കെവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി പുഴയില്‍ തള്ളിയതാണോയെന്ന സംശയമായിരുന്നു ആദ്യം ഉയര്‍ന്നിരുന്നത്. എന്നാല്‍ പുഴയില്‍ വീഴുമ്പോള്‍ കെവിന് ജീവനുണ്ടായിരുന്നെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരം ചീഫ് എക്സാമിനേഷന്‍ ലബോറട്ടറി പുറത്തുവിട്ട ഫോറന്‍സിക് പരിശോധനാ ഫലത്തിലെ മറ്റ് വിവരങ്ങള്‍ ഇങ്ങനെ മെയ് 27 നാണ് നീനുവിന്‍റെ സഹോദരന്‍ ഷാനുവും സുഹൃത്തുക്കളും ചേര്‍ന്ന് […]

കെവിന്‍ വധക്കേസ്; നീനുവിന്‍റെ ചികിത്സാ രേഖകള്‍ എടുക്കാന്‍ കോടതിയുടെ അനുമതി

കൊച്ചി: കെവിന്‍ വധക്കേസില്‍ ഭാര്യ നീനുവിന്‍റെ ചികിത്സാ രേഖകള്‍ എടുക്കാന്‍ കോടതി ഉത്തരവ്. പുനലൂരിലെ വീട്ടിലുള്ള രേഖകളാണ്  എടുക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. ഏറ്റുമാനൂര്‍ കോടതിയുടേതാണ് ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അഭിഭാഷകന് രേഖകള്‍ വീട്ടില്‍ നിന്നെടുക്കാമെന്നാണ് ഉത്തരവ്. നീനുവിന് മാനസിക രോഗം ഉണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ എടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ചാക്കോയുടെ അപേക്ഷ. കെവിന്‍ വധക്കേസില്‍ പൊലീസ് അന്വേഷണം തുടരവേ പുതിയ ആരോപണവുമായി നീനുവിന്‍റെ പിതാവ് ചാക്കോ ജോണ്‍ രംഗത്ത് വന്നിരുന്നു. തന്‍റെ മകള്‍ മാനസിക രോഗിയാണെന്ന വെളിപ്പെടുത്തലുമായാണ് […]

കെവിന്‍ വധം; വീഡിയോ കോള്‍ ചെയ്ത പ്രതിക്കെതിരെ കേസ്

കൊച്ചി: വിഡിയോ കോള്‍ ചെയ്ത സംഭവത്തില്‍ കെവിന്‍ വധക്കേസിലെ ഏഴാം പ്രതി ഷെഫിനെതിരെ കോടതി സ്വമേധയാ കേസെടുത്തു. ഷെഫിന്‍ കൂടാതെ ഫോണില്‍ സംസാരിച്ച ബന്ധുവിനും ഫോണ്‍ നല്‍കിയ ആള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. കോടതിയുടെയോ ജയിലറുടേയോ അനുമതി കൂടാതെ വീഡിയോ കോളിംഗ് നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ഏറ്റുമാനൂര്‍ സിഐക്കാണ് അന്വേഷണ ചുമതല. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ കോട്ടയം എസ്പി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വളപ്പില്‍ പൊലിസിന്‍റെ   മുന്നില്‍ […]

കെവിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം; നീനുവിന്‍റെ പഠനം ഏറ്റെടുക്കും

തിരുവനന്തപുരം: പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ട് പോയ ശേഷം മരണപ്പെട്ട കെവിന്‍റെ കുടുംബത്തിന് സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വാടക വീട്ടില്‍ കഴിയുന്ന കെവിന്‍റെ കുടുംബത്തിന് സ്ഥലം വാങ്ങി വീടുവയ്ക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കും. കെവിന്‍റെ ഭാര്യ നീനുവിന് പഠനം പൂര്‍ത്തിയാക്കാനുള്ള എല്ലാ സഹായവും നല്‍കും. അതിനായി എല്ലാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും കൂടാതെ കെവിന്‍റെ ഭാര്യ നീനുവിന്‍റെ പഠന ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നീനുവിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് […]

കെവിന്‍റെത് മുങ്ങിമരണമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

കോട്ടയം: കെവിന്‍റെത്​ മുങ്ങി മരണം തന്നെയെന്ന്​ മെഡിക്കല്‍ ബോര്‍ഡ്​ റിപ്പോര്‍ട്ട്​. മെഡിക്കല്‍ ബോര്‍ഡി​ന്‍റെ പ്രാഥമിക വിലയിരുത്തല്‍ അടങ്ങിയ റിപ്പോര്‍ട്ട്​ ഐ.ജിക്ക്​ സമര്‍പ്പിച്ചു. അന്തിമ റിപ്പോര്‍ട്ട്​ തയാറാക്കുന്നതിന്​ മുമ്പ്​ സംഘം തെന്‍മലയില്‍ കെവിന്‍ മുങ്ങി മരിച്ച ഭാഗത്ത്​ പരിശോധന നടത്തും. ​ കെവി​​ന്‍റെത്​ മുങ്ങിമരണമാണെന്നായിരുന്നു പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട്​. തുടര്‍ന്ന്​ വിദഗ്ദാഭിപ്രായം വേണമെന്ന്​ അന്വേഷണസംഘം ആവശ്യപ്പെട്ടതനുസരിച്ചാണ്​ മെഡിക്കല്‍ ബോര്‍ഡ്​ രൂപീകരിച്ചത്​. മെഡിക്കല്‍ ബോര്‍ഡി​​ന്‍റെയും പ്രാഥമിക നിഗമനം മുങ്ങിമരണമാണെന്നാണ്​. എന്നാല്‍ കെവിന്‍റെ ശരീരത്തിന്‍റെ ഇരുഭാഗത്തും പോറലേറ്റതി​​ന്‍റെ പാടുകളുണ്ടെന്നും ഇത്​ എങ്ങനെ സംഭവിച്ചുവെന്നറിയാന്‍ […]